Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ദിവസം മലയാള മനോരമയിൽ കോട്ടയം എഡിഷനിൽ വന്ന ഒരു വാർത്തയാണിത്.മലയാറ്റൂർ കുരിശുമുടിയിൽ നിന്ന് പൊൻപണമിറക്കി.

എങ്ങനെ മൊണ്ണവിശ്വാസികൾ തലച്ചുമടായി.

ചുരുക്കി പറഞ്ഞാൽ മൊണ്ണ വിശ്വാസികൾ കുരിശുമല കയറി നിക്ഷേപിച്ച പണം പത്തുപൈസ ചിലവില്ലാതെ അവരെക്കൊണ്ടു തന്നെ ചുമപ്പിച്ചു താഴെ ഇറക്കുന്ന മനോഹരമായ ആചാരം.അതുമാത്രമല്ല ഇതിന്റെ ദൃശ്യം എല്ലാ മാധ്യമങ്ങളിലും വാർത്തയായി നൽകി അധിക മൈലേജും. എങ്ങനെയുണ്ട് ?
 
ഇത് വായിച്ചുകഴിഞ്ഞാൽ ഇവരെ മൊണ്ണകൾ എന്നല്ല അതിലും കൂടിയ മറ്റെന്തെങ്കിലും നിങ്ങൾ വിളിക്കും.തീർച്ച.ഇനി വാർത്തയിലേക്ക്

പുതുഞായർ ആഘോഷ ചടങ്ങുകൾക്ക് സമാപനമായി കുരിശുമുടി പള്ളിയിൽ നിന്ന് താഴത്തെ പള്ളിയിലെക്ക് പൊന്നും പണം ഇറക്കി.കനത്ത മഴയിലും അനേകം വിശ്വാസികൾ പൊന്നിൻ കുരിശ് മുത്തപ്പോ പൊന്മല ഇറക്കം എന്ന പ്രാർത്ഥനയോടെ പെന്നും പണത്തിന്റെ  തലച്ചുമടേന്തി ഈ തീർത്ഥാടനകാലത്ത് കുരിശുമുടിയിൽ നേർച്ചയായി ലഭിച്ച പണം ചെറിയ ചാക്കുകളിലാക്കി തലച്ചുമടായും കാൽനടയായും താഴത്തെ സെന്റ് തോമസ് പള്ളിയിലെത്തിക്കുന്ന ചടങ്ങാണിത് കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ മലയാറ്റൂർ മഹാഇടവകയിലെ വിശ്വാസികൾക്ക് മാത്രമേ ഇത്തവണ പൊൻപണം ഇറക്കുവാൻ അനുമതി ഉണ്ടായിരുന്നുള്ളു.

ഉച്ചകഴിഞ്ഞ മൂന്നിന് കുറിശ്മുടി പള്ളിയിൽ നിന്ന് പൊൻപണം ഇറക്കൽ ആരംഭിച്ചു.അതോടൊപ്പം മഴയും തുടങ്ങി.താഴത്തെ പള്ളിയിൽ വികാരി ഫാദർ വർഗീസ് മണവാളന്റെ നേതൃത്വത്തിൽ പൊൻപണം സ്വീകരിച്ചു തുടർന്ന് പാട്ടുകുർബാന നടന്നു.കുരിശുമുടി പള്ളിയിൽ രാവിലെ പാട്ടുകുർബാനയും പ്രദിക്ഷണവും ഉണ്ടായിരുന്നു.തീർത്ഥാടകർക്ക് എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കുരിശുമുടി കയറാം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കാൽനടയായി വരെ വിശ്വാസികൾ മലയാറ്റൂർ പള്ളിയിലെത്തി മുത്തപ്പന്റെ കുരിശുമലയിലെത്തി മുത്തപ്പന് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നു.പലരും വിശന്നപ്പോൾ ഭക്ഷണമോ വെള്ളമോ പോലും കുടിക്കാതെയാണ് മുത്തപ്പന്റെ നേർച്ചപെട്ടിയിൽ പണം കൊണ്ടേ നിക്ഷേപിച്ചത്.ആര് എന്തിട്ടാലും മുത്തപ്പൻ വേണ്ട എന്ന് പറയുകയില്ല.ഇത്രയുമൊക്കെ എനിക്ക് തരാൻ നിങ്ങളുടെ കയ്യിൽ ഉണ്ടോ എന്ന് മുത്തപ്പൻ ചോദിക്കയുമില്ല.കിട്ടുന്നത് അത്രയും  പോരട്ടെ എന്നതാണ് ആറ്റിട്യൂട്.

ഒരു തീർത്ഥാടനകാലത്തെ പണം എന്ന് പറയുന്നത് നുറുകണക്കിന് ചാക്കുകൾ വരും.അത് ചുമട്ടുകാരെ വിളിച്ചു ഇറക്കിയാൽ പതിനായിരങ്ങൾ ചുമട്ടുകൂലിയായി കൊടുക്കണം.അപ്പോൾ പണച്ചാക്കു ചുമക്കുന്നത് ഒരു ആചാരമാക്കിയാലോ.മൊണ്ണവിശ്വാസികൾ മത്സരിച്ചു നിന്ന് ചുമക്കും.  ചുമക്കാൻ വരുന്നവർ ഉപവാസം നോക്കിയാൽ കൂടുതൽ അനുഗ്രഹം കിട്ടും എന്ന് പറഞ്ഞാലോ.ചുമക്കാൻ ആളുകളുടെ  ഇടിയാകും.ചുമക്കാൻ വരുന്നവനും കയ്യിലുള്ളത് ഇട്ടിട്ടു ചുമക്കും.

നോക്കുക ഇത്തവണ കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ മലയാറ്റൂർ മഹാഇടവകയിലെ വിശ്വാസികൾക്ക് മാത്രമേ ഇത്തവണ പൊൻപണം ചുമക്കുവാൻ  അനുമതി ഉണ്ടായിരുന്നുള്ളു പോലും.കാരണമെന്താ.അതിനുള്ള പണമേ ചുമക്കാനുള്ളു.കോവിഡ് ആയതിനാൽ പണമിടുവാൻ പഴയപോലെ ആളുകൾ എത്തിയില്ല.അതിനെ അവതരിപ്പിച്ച രീതികണ്ടോ.മഹാ ഇടവക വിശ്വാസികൾക്ക് മാത്രമേ പൊൻപണം ചുമക്കാൻ ഇത്തവണ അനുമതിയുള്ളു എന്ന്.പണം ചുമക്കുവാൻ ചുമട്ടുകാരനെ വിളിച്ചാൽ അവൻ അതുമായി കടന്ന് കളയുമോ എന്ന് പേടിക്കണം. മുത്തപ്പന്റെ പനമെടുത്തൽ  മുടിഞ്ഞു പോകും എന്ന പേടി ഉള്ളതുകൊണ്ട്  മൊണ്ണകൾ ആ പണത്തിൽ തൊടില്ല.അതുപോലെ പണം ചുമക്കാൻ തുടങ്ങിയപ്പോൾ കോരിച്ചൊരിയുന്ന മഴ പെയ്തിട്ടുപോലും അവർ അത് വകവെച്ചില്ല പോലും.ചൊമട്ടുകാർക്കു ഇത്രയും ആത്മാർത്ഥത കാണുമോ?

താഴത്തെ പള്ളിയിൽ വികാരി ഫാദർ വർഗീസ് മണവാളന്റെ നേതൃത്വത്തിൽ പൊൻപണം സ്വീകരിക്കാൻ കാത്തു നിൽപ്പുണ്ടായിരുന്നു അത്രേ. മണവാളൻ പണച്ചാക്കെല്ലാം മേടിച്ചു മുറിയിൽ വെച്ച് പൂട്ടിവെച്ചു .പണച്ചാക്കു ചുമന്നോണ്ടുവന്ന മൊണാകുഞ്ഞാടുകൾ തുടർന്ന്  പാട്ടുകുർബാനയും കണ്ടു കുർബാനയപ്പവും വാങ്ങി സന്തോഷത്തോടെ ഇനി അടുത്തവർഷം വീണ്ടും വരാം എന്ന് മുത്തപ്പന് വാക്കുകൊടുത്തു  യാത്രയായി.

മുത്തപ്പൻ അപ്പോഴും പഴയപടി കുരിശിൽ യാതൊരു ഭാവവ്യത്യാസമില്ലാതെ കിടപ്പുണ്ടായിരുന്നു.ഇനി ബാക്കിയുള്ള കാര്യങ്ങൾ മൊണ്ണ കുഞ്ഞുങ്ങൾ ചോദിക്കേണ്ട കാര്യവുമില്ല അറിയേണ്ട കാര്യവുമില്ല.മണവാളനും സംഘവും നോക്കിക്കോളും.

ഇനി നിങ്ങൾ പറ ഇവർ മൊണ്ണകളോ അതുക്കും മേലയോ?

Readers Comment

Add a Comment