Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:05 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിസ്ത്യാനികള്‍ക്കെതിരെ വീണ്ടും ആക്രമണവുമായി വലതുപക്ഷ സംഘടനകള്‍. മതപരിവര്‍ത്തനം ആരോപിച്ച് വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ടു.അസ്വാരസ്യം ഉണ്ടാക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന്  പൊലീസ്.”വീടുവീടാന്തരം കയറിയിറങ്ങി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ഞങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,” മതഗ്രന്ഥങ്ങള്‍ കത്തിച്ചിട്ടുണ്ടെന്ന് വലതുപക്ഷ സംഘടനാംഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ അയല്‍പക്കത്ത് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ക്രിസ്തുമതത്തെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് മതഗ്രന്ഥം കത്തിച്ചതെന്നാണ് ഇവരുടെ വാദം.

അതേസമയം, കഴിഞ്ഞ 12 മാസത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന 38-ാമത്തെ ആക്രമണമാണ് കോലാര്‍ സംഭവം.നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള ബില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ഹരിയാനയിലും ക്രിസ്ത്യാനികള്‍ക്കെ നേരെ വലതുപക്ഷ സംഘടനകള്‍ ആക്രമണം നടത്തിയിരുന്നു. പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ അതിക്രമിച്ചുകയറിയിരുന്നു. 

Readers Comment

Add a Comment