Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:07 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ട് വാക്സിൻ സ്വീകരിക്കാത്ത  അയ്യപ്പഭക്തരെ തമിഴ്‌നാട്-കേരള അതിർത്തിയിൽ തടയാൻ തീരുമാനം. ഉത്തമപാളയത്ത് ചേർന്ന ഉദ്യോഗസ്ഥരുടെ ആലോചനാ യോഗത്തിലാണ് തീരുമാനമായത്. ശബരിമല ദർശനത്തിനായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ തേനി ജില്ല വഴി ശബരിമലയിലെത്തുന്നുണ്ട്. തമിഴ്‌നാട്-കേരള അതിർത്തി പ്രദേശങ്ങളായ കുമളിയിലും കമ്പംമെട്ടിലും അയ്യപ്പഭക്തരെ  പരിശോധനയ്ക്ക് വിധേയമാക്കും. രണ്ട് തവണ പ്രതിരോധ കുത്തിവയ്പ് എടുത്തതിന്റെ രേഖ കാണിക്കുന്നവരെ മാത്രമേ കേരളത്തിൽ പ്രവേശിപ്പിക്കൂവെന്ന് അധികൃതർ പറഞ്ഞു.വാക്സിൻ സ്വീകരിക്കാത്തവരെ  തിരിച്ചയക്കും. ആർ.ഡി.ഒ. കൗസല്യ അധ്യക്ഷയായി. ഉത്തമപാളയം തഹസീൽദാർ അർജുനൻ എന്നിവർക്ക് പുറമെ  ആരോഗ്യ, വനം, ഹൈവേ, ഫയർ, മുനിസിപ്പൽ, വൈദ്യുതി എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥരും യോഗത്തിൽ  പങ്കെടുത്തു.

Readers Comment

Add a Comment