Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോർ യാക്കോബിന്റെ 1500 -ാം ചരമജൂബിലി ആചരണത്തിന്റെ ഭാഗമായി ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ അന്തോഖ്യ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവ ജർമനിയിൽ വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ചു.മോർ യാക്കോബ് ദയറാ കത്തീഡ്രലിൽ നടന്ന ശുശ്രൂഷയിൽ പൗരസ്ത്യ സഭകളുടെ പ്രതിനിധികളും നിരവധി മെത്രാന്മാരും വൈദികരുമടക്കം പങ്കെടുത്തു.കേരളത്തിൽനിന്നു യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യൽദോ മോർ തീത്തോസ് തുടങ്ങിയവർ സംബന്ധിച്ചു.വിശിഷ്ട സംഭവങ്ങളുടെ അനുസ്മരണയിൽ സഭയുടെ പരമാധ്യക്ഷനു മാത്രമാണു ഈ അത്യപൂർവ ശുശ്രൂഷ നടത്താൻ അധികാരമുള്ളത്. പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ ബെൽസാം പോലുള്ള നിരവധി സുഗന്ധതൈലങ്ങൾ സംയോജിപ്പിച്ചാണു മൂറോൻ തയാറാക്കുന്നത്. മാമോദീസായിലും മറ്റു കൂദാശകൾക്കും ഈ വിശിഷ്ട തൈലം പരിശുദ്ധാരൂപിയുടെ പ്രതീകമായി എപ്പിസ്കോപ്പൽ സഭകൾ ഉപയോഗിക്കുന്നു.ചരമദിനാചരണത്തിന്റെ ഭാഗമായി യാക്കോബായ പള്ളികളിൽ ഇന്നലെ പ്രത്യേക പ്രാർത്ഥന നടന്നു. കഴിഞ്ഞ ദിവസം മോർ യാക്കോബിന്റെ തിരുശേഷിപ്പ് സ്ഥാപനവും വിശുദ്ധന്റെ നാമത്തിലുള്ള ത്രോണോസിന്റെ കൂദാശയും നടന്നിരുന്നു. പരിശുദ്ധ പാത്രിയർക്കീസ് ബാവ ശുശ്രൂഷകൾക്ക് കാർമ്മീകത്വം വഹിച്ചു.
മൂറോൻ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം സുഗന്ധതൈലം എന്നാണ്. ജാതിക്ക, ഗ്രാമ്പു, കുരുമുളക്, ചുക്ക്, കറുവപ്പട്ട, കുങ്കുമപ്പൂവ്, ജഢമാഞ്ചി, സ്റ്റൊറാക്സ് തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങൾ ചതച്ച്, പൊടിച്ച് ഒലിവെണ്ണയുമായി ചേർത്ത് പാകപ്പെടുത്തിയെടുക്കുന്നു. പ്രത്യേകം നിയോഗിക്കപ്പെടുന്ന വൈദികർ 40 ദിവസം ഉപവാസവും പ്രാർഥനയും അനുഷ്ഠിച്ചാണ് ഈ തൈലക്കൂട്ട് തയാറാക്കുന്നത്. ഈ തൈലം കൂദാശാവേളയിൽ ബൽസാം പെറുവുമായി കൂട്ടിക്കലർത്തുകയും തുടർന്ന് പ്രാർഥനകളിലൂടെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതോടെ മൂറോൻ കൂദാശ പൂർത്തിയാകുന്നു. കൂദാശയിലൂടെ മൂറോൻ പരിശുദ്ധാത്മാവിന്റെ പ്രതീകമായി മാറുന്നുവെന്നാണ് വിശ്വാസം. പത്തു വർഷത്തേക്കുള്ള ഉപയോഗം കണക്കാക്കിയാണ് മൂറോൻ തൈലം തയാറാക്കുന്നത്.