Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 സഭാ തർക്ക കേസിൽ നിര്ണായക ഇടപെടലുമായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് .        സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ പള്ളികളിൽ ഹിതപരിശോധന നടത്തണമെന്ന നിയമപരിഷ്കരണ കമ്മീഷൻറെ ശുപാർശയെ നിയമമാക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അ​ദ്ദേഹം പറഞ്ഞു.ഓർത്തഡോക്സ് യാക്കോബായ തർക്കമുണ്ടാകുന്ന പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നായിരുന്നു നിയമ പരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് കെ.ടി. തോമസിന്റെ നിർ​ദേശം. തർക്കമുണ്ടാകുന്ന പള്ളികളിൽ റഫറണ്ടം നടത്തണമെന്ന നിർദേശമടങ്ങിയ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയതെന്നു ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. സുപ്രീം കോടതി വിധിക്കു ശേഷം ശാശ്വതമായ സമാധാനം ഉണ്ടാകാത്തതിനാലാണു നിയമ നിർമാണം വേണ്ടി വരുന്നത്. നിയമം സർക്കാർ നടപ്പാക്കിയാൽ സംഘർഷങ്ങൾ ഇല്ലാതാകുമെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻെ പ്രതികരണം

എന്നാൽ സഭാതർക്കത്തിൽ ഡീൻ കുര്യാക്കോസ്‌ എം പിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന്‌ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രതികരിച്ചു. ഭരണഘടനയുടെ കാവൽ ഭടന്മാർ ആകേണ്ട ജനപ്രതിനിധികൾ സ്വാർത്ഥലാഭത്തിന്‌ വേണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്‌ ആഹ്വാനം നൽകുന്നത്‌ തികച്ചും അപലപനീയമാണ്‌. ഭരണഘടനയോട്‌ അനാദരവ്‌ പുലർത്തുന്ന വ്യക്തികൾ തൽസ്ഥാനത്ത്‌ തുടരാൻ യോഗ്യരല്ല. സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമാണ്‌ അത്‌. അദ്ദേഹം പ്രസതാവന തിരുത്താൻ തയ്യാറാകണമെന്നും അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.

Readers Comment

Add a Comment