Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിറ്റി സർക്കാരിന് സമർപ്പിച്ചിരിക്കുന്ന ശുപാർശകൾ സഭയിൽ സമാധാനമുണ്ടാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ .ബാവയുടെ ഇടവകകൾക്കുള്ള കല്പനയിലാണ് ഇത് പറയുന്നത്.

ഇതുവരെയുള്ള വ്യവഹാരങ്ങൾക്കും ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ ഉൾപ്പെടെയുള്ള മധ്യസ്ഥരുടെ നിരന്തരമായ ചർച്ചകൾക്കും പരിഹാരം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നിയമ പരിഷ്കരണ സമിതിയുടെ ശിപാർശ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ശിപാർശ നടപ്പാക്കുക വഴി നൂറ്റാണ്ടുകളായി സഭയിൽ നിലനിൽക്കുന്ന തർക്കങ്ങൾക്കും അനാവശ്യമായ അവകാശവാദങ്ങൾക്കും പരിഹാരമുണ്ടാകും. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും.

ശുപാർശ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമ നിർമാണം നടത്തുന്നതിന് സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്കും യാക്കോബായ സുറിയാനി സഭ പിന്തുണ നൽകുമെന്നും ബാവ കല്പനയിൽ അറിയിച്ചു.

നിയമനിർമ്മാണം എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സഭയിലെ പള്ളികളും പ്രസ്ഥാനങ്ങളും അംഗീകരിച്ചു സർക്കാരിനു അയച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൽപനയിലൂടെ വ്യക്തമാക്കി.

ആരോഗ്യ പരമായ കാരണങ്ങളാൽ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ  നിലവിൽ  വിശ്രമത്തിലാണ്.

 മലങ്കര സഭയിലെ പള്ളിത്തര്‍ക്കങ്ങള്‍, പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കണമെന്ന നിയമ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ സ്വാഗതം ചെയ്തിട്ടുള്ള വിഭാഗമാണ് യാക്കോബായ സഭക്കാർ.  തങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണിതെന്നും നിയമനിര്‍മാണം വഴി തര്‍ക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാനാകുമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

.ഹിതപരിശോധനയിലൂടെ ഭൂരിപക്ഷം തെളിയിക്കപ്പെട്ടാല്‍ തങ്ങളുടെ കൈവശമുള്ള പള്ളികളും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ശുപാര്‍ശയെ കുറിച്ച് പ്രതികരിക്കവേ മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കിയിട്ടുമുണ്ട് . ജനാധിപത്യ രീതിയില്‍ സഭാതര്‍ക്കം പരിഹരിക്കാനുള്ള വഴിയാണ് ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷന്റെ ശുപാര്‍ശയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സഭാ വക്താവ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപൊലീത്ത പറഞ്ഞിരുന്നു. ശുപാര്‍ശ സുപ്രീംകോടതി വിധിയ്ക്ക് എതിരല്ലെന്നും 2017-ലെ സുപ്രീംകോടതി വിധിയില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ദി   കേരള പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്  , ടൈറ്റിൽ , ആൻഡ്  ഇന്ട്രെസ്റ്   ഓഫ് പാരിഷ്  ചർച്ഛ് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ്  വർഷിപ് ഓഫ് ദി  മെംബേർസ് ഓഫ്    മലങ്കര ചര്‍ച്ച് ബില്‍ 2020' എന്നാണ് കമ്മിഷന്‍ സമര്‍പ്പിച്ച ബില്ലിന്റെ പേര്. ശുപാർശ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍നായര്‍ നിയമമന്ത്രി പി. രാജീവിന് സമര്‍പ്പിച്ചിട്ടുണ്ട്. നിയമനിര്‍മാണം നടത്തണോ എന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.


സ്ഥിതി ഇതായിരിക്കെ , മലങ്കര സഭാതർക്കം പരിഹരിക്കാനെന്ന വ്യാജേന റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ് അദ്ധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്ന നിയമനിർമ്മാണ ശുപാർശ തള്ളിക്കളയണമെന്ന് മലങ്കര ഓർത്തഡോക്സ് സഭയിലെ എല്ലാ പള്ളികളും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

 വിഘടിത വിഭാഗത്തിൻറ നിയമവിരുദ്ധവും ഏകപക്ഷീയവുമായ ആവശ്യങ്ങൾ മാത്രം സമാഹരിച്ച്, സുപ്രീം കോടതി വിധി അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന കരട് നിയമം, പരിഗണനയ്ക്ക് എടുക്കാതെ തള്ളിക്കളയണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും ഇടവക ജനങ്ങൾക്കുമുള്ള പ്രതിക്ഷേധവും പ്രമേയത്തിലുണ്ടെന്നും രാജ്യത്തിന്റെ നിയമമായ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമം നിർമ്മിക്കുന്നത് കൂടുതൽ സങ്കീർണ്ണമായ വ്യവഹാരങ്ങൾക്കും കല്ലുക്ഷിതമായ കലഹങ്ങളും വേദിയൊരുക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ്, പാത്രിയർക്കീസ് വിഭാഗത്തിന്റെ വിവിധ സമ്മേളനങ്ങളിൽ അവരുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ട് നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ശുപാർശയിലും ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് നില കൊള്ളുന്ന ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ നിയമ പരിഷ്ക്കരണ കമ്മീഷൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.

2017 ലെ അന്തിമ വിധിക്ക് എതിരായി യാക്കോബായ വിഭാഗം നൽകിയ റിവ്യൂ പെറ്റീഷനും, ക്ലാരിഫിക്കേഷൻ പെറ്റീഷനും തള്ളിക്കൊണ്ട് 2019 ലും 2020 ലും സുപ്രീം കോടതിയിൽനിന്ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലും, വിവിധ പള്ളികളെ സംബന്ധിക്കുന്ന കേസുകളിലും, നിയമ നിർമ്മാണം ഉൾപ്പെടെയുള്ള മറ്റേതെങ്കിലും വിധത്തിൽ വിധി മറികടക്കാൻ ശ്രമിക്കരുതെന്ന വിധിന്യായം നിലനിൽക്കുന്നുണ്ട്.

മലങ്കര സഭ ഒരു ട്രസ്റ്റും ഇടവക പള്ളികൾ അതിലെ വിവിധ യൂണിറ്റുകളുമാണെന്ന സുപ്രീം കോടതി തീർപ്പനുസരിച്ച്, ഓരോ യൂണിറ്റിലെയും ഭൂരിപക്ഷം കണക്കാക്കി അവകാശം നിർണ്ണയിക്കാം എന്ന ശുപാർശ, രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങൾക്ക് വിരുദ്ധമാണ്.

 2002ൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ജസ്റ്റിസ് മളീമട്ടിന്റെ മേൽനോട്ടത്തിൽ നടന്ന അസോസിയേഷൻ സഭാംഗങ്ങളുടെ ഹിതപരിശോധന നടത്തിട്ടുള്ളതാണ്. ഈ കരട് ബില്ല് സർക്കാർ നടപ്പാക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നതായും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു.

Readers Comment

Add a Comment