Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:50 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭാ തർക്ക കേസിൽ സുപ്രധാന പരാമർശവുമായി ഹൈക്കോടതി. ഓർത്തഡോക്സ് സഭയ്ക്കെതിരെ തനിക്ക് എഴുതാൻ അറിയാഞ്ഞിട്ടല്ലെന്നും വേണ്ട എന്നുവച്ചിട്ടാണെന്നും അദ്ദേഹം വാക്കാൽ പറഞ്ഞിരിക്കുകയാണ്.വിവിധ പള്ളികളുടെ പത്തോളം കേസുകൾ പരി​ഗണിക്കവേയാണ്   സഭയുടെ പരമാധ്യക്ഷൻ പാത്രിയാർക്കീസ് അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പരാമർശിച്ചിരിക്കുന്നത്. പൂട്ടിക്കിടക്കുന്ന പുതൃക്ക, ഓണക്കൂർ പള്ളികൾ തുറക്കാനും ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. 1934 ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് സഭാ വികാരിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്താനും നിർദേശം നൽകിയിട്ടുണ്ട്. ഇരു വിഭാഗവും യേശുവിനെ മറന്നു പ്രവർത്തിക്കുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

പൂട്ടിക്കിടക്കുന്ന കോലഞ്ചേരി പുതൃക്ക, ഓണക്കൂർ പള്ളികൾ തുറന്ന് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാനും ഈ പള്ളികളിൽ 1934 ഭരണഘടന പ്രകാരം ഓർത്തഡോക്‌സ് സഭാ വികാരിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടത്താനുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാരക്കാട് പള്ളിയിലും തെരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശമുണ്ട്. വികാരിയെക്കൂടാതെ ജില്ലാ കളക്ടറും തെരഞ്ഞെടുപ്പ് കഴിയും വരെ പളളിയുടെ മേൽനോട്ടച്ചുമതല വഹിക്കണം. ഓർത്തഡോക്‌സ് യാക്കോബായ പള്ളിത്തർക്കം അവസാനിപിക്കാൻ ഇനിയും വൈകരുതെന്ന് ഉത്തരവ് പ്രസ്താവിക്കവെ ഹൈക്കോടതി വ്യക്തമാക്കി.

Readers Comment

Add a Comment