Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓർത്തഡോക്സ് യാക്കോബായ സഭാ ശാശ്വത പരിഹാരത്തിന് ഹിതപരിശോധന ശുപാർശ ചെയ്ത നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസിനെ സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തുന്നതിൽ വ്യാപക പ്രധിഷേധം .ഓർത്തഡോക്സ് സഭയുടെ വിവിധ ഫേസ് ബുക്ക് ,വാട്സപ്പ് ഗ്രൂപ്പുകൾ വഴിയാണ് ജസ്റ്റിസ് കെ ടി തോമസിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം നൽകി വ്യക്തിഹത്യ നടത്തുന്നത് ശ്രദ്ധയിൽപെട്ടത് . ഓർത്തഡോക്സ് സഭാ തലവന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന സ്റ്റാർ ഓഫ് ദി ഈസ്റ്റ് ,മുറിപ്പത്തൽ ,തുടങ്ങിയ അശ്ളീല സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് വ്യക്തിഹത്യ നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത് .ഇതിന്റെ അഡ്മിന്മാരായ സുഭാഷ് മാത്യു,ജെഫിൻ ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തരം വ്യക്തിഹത്യകൾ നടക്കുന്നത് .ഇവർ വിദേശത്തിനിന്നുമാണ് ഇത്തരം കണ്ടെന്റുകൾ പോസ്റ്റ് ചെയ്യുന്നതെന്നും സൈബർ സെൽ ട്രാക്ക് ചെയ്തു കഴിഞ്ഞു . സഭാതർക്കത്തിന് വിരാമമിടാൻ ഭരണപരിഷ്കരണ കമ്മീഷൻ സമർപ്പിച്ച ശുപാർശയാണ് ഇതിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത് .
കഴിഞ്ഞ ആഴ്ച ഓർത്തഡോക്സ് സഭയുടെ മാത്യൂസ് തൃതീയൻ തൃശൂർ പഴഞ്ഞി പള്ളിയിൽ വച്ച് ജസ്റ്റിസ് കെ ടി തോമസിനെയും , നിയമ പരിഷ്കരണ കമ്മീഷനെയും വെല്ലുവിളിച്ചു പ്രസംഗിച്ചിരുന്നു .പള്ളികളിൽ ഹിതപരോശോധന നടത്താൻ സർക്കാരിന് അവകാശം ഇല്ലെന്നും അത്തരം നീക്കവുമായി സർക്കാർ മുന്നോട്ട് പോയാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് ഓർത്തഡോക്സ് സഭാ ആലോചിക്കുന്നതെന്നുമാണ് കാതോലിക്ക പറഞ്ഞത് .
അതിനു പിന്നാലെയാണ് ഓർത്തഡോക്സ് സഭയുടെ വൈദീകരടക്കം നിരവധിപേർ സർക്കാരിന് സമർപ്പിച്ച ശുപാർശ നടപ്പിൽ വരുത്തുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് .എന്നാൽ ഈ വിഷയത്തിൽ വിശ്വാസികളുടെ അഭിപ്രായം ആരായാതെ ഏതോ ഒരു വക്കീൽ തയ്യാറാക്കിയ പ്രമേയം പള്ളികളിൽ വായിക്കുകയായിരുന്നു .അതിനിടയിലാണ് ജസ്റ്റിസ് കെ ടി തോമസിന്റെ ചിത്രം മോർഫ് ചെയ്തു സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രചരിപ്പിച്ചത് .ഇതിനെതിരെ പൊതുസമൂഹത്തിന്റെ പ്രതിഷേധം കനത്തതോടെ പിന്നീട് ആ പോസ്റ്റുകൾ പിൻവലിക്കുകയായിരുന്നു .
ഈ കമ്മീഷനിൽ നിയമജ്ജരായ മറ്റു നാലുപേർ ഉണ്ടായിട്ടും അവരെ ആരെയും അക്രമിക്കാതെ ജസ്റ്റിസ് കെ ടി തോമസിനെ മാത്രം വ്യക്തിഹത്യ ചെയ്യുകയാണുണ്ടായത് .ഇത്തരം വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും പോലീസ് i2i ന്യൂസിനോട് പറഞ്ഞു .
31.82°C








