Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാർ സഭയിൽ പുതുക്കിയ ആരാധനക്രമം 28 മുതൽ നടത്താനുള്ള തീരുമാനത്തിൽ ഉറച്ച് സഭാനേതൃത്വം. എന്നാൽ ജനാഭിമുഖ കുർ ബാനയല്ലാതെ മറ്റൊരു അർപ്പണരീതിയും നടപ്പാക്കില്ല എന്ന നിലപാടിൽ തന്നെയാണ് ഒരു വിഭാഗം വൈദികരും വിശ്വാസികളും. ഇക്കാര്യത്തിൽ വിവിധ രൂപതകളിലെ  വൈദികരും വിശ്വാസികളും, പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് സഭാ നേതൃത്വം ഉറച്ചുനിൽക്കുന്നത്. 

എറണാകുളം സെയ്ൻറ് മേരീസ് കത്തീഡ്രലിൽ 28-ന് രാവിലെയുള്ള കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. എട്ടിന് ഈ ആരാധന തുടങ്ങും. പള്ളി  വികാരിയാണ് ഇക്കാര്യം കുർബാന മധ്യേ ഞായറാഴ്ച അറിയിച്ചത്. സാധിക്കുന്നയിടത്തോളം പള്ളികളിൽ 28 മുതൽ തന്നെ കുർബാനയർപ്പണം തുടരാനും നിർദേശിച്ചിരുന്നു. സിറോ മലബാർ സഭയിൽ പുതുക്കിയ കുർബാനരീതി ഈ മാസം 28 മുതൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വൈദികർക്ക് കർദ്ദിനാൾ ജോർജ് ആലഞ്ചേരി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.കുർബാന ഏകീകരണം സിനഡ് ആലോചിച്ചെടുത്ത തീരുമാനമാണ്. സിനഡ് തീരുമാനം പുനപരിശോധിക്കണമെന്ന വിമത വൈദികരുടെ ആവശ്യം തള്ളിയ മാർ ആലഞ്ചേരി, ഇനി ഒരു ചർച്ചയ്ക്ക് അടിസ്ഥാനമില്ലെന്നും കത്തിൽ വ്യക്തമാക്കുയിരുന്നു. വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാറ്റിവെച്ച് സിനഡ് തീരുമാനം നടപ്പാക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തിരുന്നു. .ജനാഭിമുഖ കുർബാന നിലനിർത്തണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം വൈദികർ നേരത്തെ മാർപ്പാപ്പക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായിട്ടുമില്ല. അതിന് പിന്നാലെ സഭയിലെ ഒരു വിഭാഗം വൈദീകരും വിശ്വാസികളും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. 

മറ്റ് ഇടവകകളിൽ പുതുക്കിയ കുർബാന ക്രമം തുടങ്ങുന്നതിന് ഈസ്റ്റർ വരെ നേരത്തേ സിനഡ് അനുമതി നൽകിയിരുന്നു.നിലവിലെ ജനാഭിമുഖം തുടരണമെന്ന് ആവശ്യപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിനിധികൾ മറുനീക്കവുമായി രംഗത്തെത്തി.
28-ന് വൈകീട്ട് മൂന്നിന് ജനാഭിമുഖ കുർബാന സെയ്ൻറ് മേരീസ് കത്തീഡ്രലിൽ അർപ്പിക്കുമെന്ന നിലപാടിലാണ് ഇവർ. നൂറോളം വൈദികർ പങ്കെടുക്കാനാണ് സാധ്യത. അന്ന്, ജനാഭിമുഖ കുർബാന തുടങ്ങിയ കർദിനാൾ പാറേക്കാട്ടിലിന്റെ ഓർ മദിനമായി ആചരിക്കാനാണ് വൈദികരുടെ തീരുമാനം.ഇതിനിടെ കുർബാന ഏകീകരണ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഉപഹർജിയിൽ എറണാകുളം ജില്ലാ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. സിറോ മലബാർ സഭ സുതാര്യ സമിതി നൽകിയതാണ് ഉപഹർജി.താമരശ്ശേരി, തൃശ്ശൂർ രൂപത കളിലെ വിശ്വാസികളും കോടതിയെ സമീപിച്ചിട്ടുണ്ട്.

 എറണാകുളം അതിരൂപതയിൽ ആരാധനാക്രമം അടിച്ചേൽപ്പിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം അറിയിച്ചു കഴിഞ്ഞു. എറണാകുളം അതിരൂപതയിൽ ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊരു രീതിയും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അല്മായ മുന്നേറ്റം പ്രതിനിധി യോഗം പ്രഖ്യാപിച്ചു.കർദിനാൾ ജോർജ് ആലഞ്ചേരിയോട് 28-ന് എറണാകുളം ബസിലിക്കയിൽ പുതിയ കുർബാന അർപ്പിക്കാൻ വരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.എന്നാൽ കുർബാന ഏകീകരണം നടപ്പാക്കണമെന്നും സിനഡ് തീരുമാനം നടപ്പിലാക്കാൻ കഴിയില്ലെങ്കിൽ മാർ ആൻറണി കരിയിലിനെ മെത്രാപ്പോലീത്തൻ വികാരി എന്ന പദവിയിൽനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് സഭാ സംരക്ഷണ സമിതി പ്രതിഷേധിച്ചു.അതിരൂപതയിൽ സിനഡ് തീരുമാനം അനുസരിച്ച് കുർബാനക്രമം നടപ്പാക്കുമെന്നും സമിതി ജോയിൻറ് സെക്രട്ട റി ജോസഫ് പി. എബ്രഹാം പറഞ്ഞു.

Readers Comment

Add a Comment