Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെ ദർശനത്തിനായി എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വൻ വർധന. ഇന്നലെ രാവിലെ വലിയ നടപ്പന്തലിൽ ക്യൂ ഉണ്ടായിരുന്നു. ഏറെ സമയം കാത്തുനിന്നാണ് എല്ലാവർക്കും പതിനെട്ടാംപടി കയറാൻ എത്തിയത്. കഴിഞ്ഞ 5 ദിവസവും തിരക്കില്ലായിരുന്നു. നട തുറന്ന ശേഷം ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിന് എത്തിയ ദിവസമായിരുന്നു ഇന്നലെ. അതിനാൽ കൊടിമര ചുവട്ടിൽ നിന്ന് മേൽപാലത്തിലൂടെയാണ് ദർശനത്തിനായി ഭക്തരെ കടത്തി വിട്ടത്. മുൻനിരയിൽനിന്നു തൊഴാൻ ആഗ്രഹിച്ചവർ മേൽപാലം മുതൽ കാത്തുനിന്നു. മറ്റു നിരകളിലുള്ളവർ ദർശനം നടത്തി നീങ്ങിയപ്പോഴും ഇവർക്കു കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വന്നു.
ഇന്നലെ രാവിലെ ഉഷഃപൂജ കഴിഞ്ഞപ്പോഴേക്കും 6421 പേർ ദർശനം നടത്തി. തിരക്ക് കുറയ്ക്കാൻ വെർച്വൽ ക്യു ബുക്ക് ചെയ്ത സ്ലോട്ട് കൃത്യമായി പാലിച്ചാണ് നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് കടത്തിവിട്ടത്. ഒരു സ്ലോട്ടിൽ 625 പേർക്കാണ് ദർശനത്തിന് അവസരം.
നദിയിലെ ശക്തമായ ഒഴുക്ക് കാരണം പമ്പാ സ്നാനം ആരംഭിക്കാൻ കഴിഞ്ഞില്ല, ഇതിനു പകരം അയ്യപ്പന്മാർക്ക് കുളിക്കാൻ 60 ഷവറുകൾ വൻകിട ജലസേചന വിഭാഗം പ്രത്യേകമായി ഒരുക്കി.
30.82°C








