Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:18 am
  • 4th December, 2024
  • Overcast Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 1.02 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള പള്ളി തർക്കത്തിനു പരിഹാരം കാണാൻ ഹിതപരിശോധന വേണമെന്ന ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മിഷൻ സർക്കാരിന് സമർപ്പിച്ച  ശുപാർശ ക്കെതിരെ പള്ളികളിൽ പ്രേമേയം പാസാക്കാനൊരുങ്ങി ഓർത്തഡോൿസ് സഭ . ജസ്റ്റിസ് കെ ടി തോമസിനെതിരെ കടുത്ത വിമർശനവുമായി കാതോലിക്കയും മറ്റു മെത്രാന്മാരും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു . ഞായറാഴ്ച കുർബാനനന്തരം പള്ളിയിൽ വായിച്ച് പാസ്സാക്കുകയും പ്രമേയത്തിന്റെ താഴെ പള്ളിയുടെ പേരും അഡ്രസ്സും മറ്റും പൂരിപ്പിച്ച്, പള്ളിയുടെ സീലും വച്ച് പള്ളിയുടെ കവറിങ് ലെറ്ററോട് കൂടി സർക്കാരിന് അയച്ചുകൊടുക്കുവാനാണ്  ഓർത്തഡോക്സ് സഭാ  അസോസിയേഷൻ സെക്രട്ടറി അഡ്വകേറ്റ് ബിജു ഉമ്മൻ ആവശ്യപെട്ടത്. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായും കെ ശശിധരൻ നായർ വൈസ് ചെയർമാനായും എൻ കെ ജയകുമാർ,ലിസമ്മ അഗസ്റ്റിൻ,കെ ജോർജ് ഉമ്മൻ എന്നിവർ അംഗങ്ങൾ ആയുമുള്ള സമിതിയാണ്  ശുപാർശ തയ്യാറാക്കി സർക്കാരിന്  സമർപ്പിച്ചത്.

പ്രേമേയം ഇപ്രകാരമാണ് 

മലങ്കര സഭ തർക്കം ശാശ്വതമായി പരിഹരിക്കാനെന്ന വ്യാജേന ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്ന പുതിയ നിയമത്തിനുള്ള ശുപാർശ കേരളസർക്കാരിന് സമർപ്പിച്ചതായി മനസിലാക്കുന്നു . 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിക്ക് കടകവിരുദ്ധമായ പ്രസ്തുത ശുപാർശ, നിയമപരമായി നിലനിൽക്കുകയില്ല. അതുകൊണ്ടുതന്നെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കുള്ള എതിർപ്പും പ്രതിഷേധവും അറിയിക്കുന്നു. 2017 ലെ വിധിക്ക് എതിരായി മറുഭാഗം നൽകിയ റിവ്യൂ പെറ്റീഷനും ക്ലാരിഫികേഷൻ പെറ്റീഷനും എല്ലാം തള്ളിക്കൊണ്ട് 2019 ലും 2020 ലും സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിട്ടുള്ള ഉത്തരവുകളിലും കട്ടച്ചിറ, കണ്ടനാട് , പിറവം മുതലായ പള്ളികളെ സംബന്ധിക്കുന്ന കേസുകളിലെ വിധികളിലും, നിയമനിർമ്മാണത്തിൽ കൂടെയോ മറ്റേതെങ്കിലും വിധത്തിലോ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കരുതെന്നും കോടതി വിധി നടപ്പാക്കുന്നതിൽ കൂടിമാത്രമേ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാവൂ എന്നും തീർപ്പു കല്പിച്ചിട്ടുള്ളതാണ്. മലങ്കര സഭ ഒരു ട്രസ്റ്റും , ഇടവക പള്ളികൾ അതിലെ വിവിധ യൂണിറ്റുകളാണെന്ന കോടതി തീർപ്പനുസരിച്ച്, ഓരോ യൂമിറ്റിലെയും ഭൂരിപക്ഷം കണക്കാക്കി അവകാശം നിർണ്ണയിക്കാൻ എന്ന കമീഷന്റെ ശുപാർശ രാജ്യത്തിന്റെ സംവീധാനങ്ങൾക്ക് വിരുദ്ധമാണ് . പാത്രിയാർകീസ് വിഭാഗം പലപ്രാവശ്യം ഇത്തരത്തിലുള്ള ആവശ്യങ്ങൾ കോടതിയിൽ ഉന്നയിക്കുകയും അവയെല്ലാം കോടതി ചെലവ് സഹിതം നിരാകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഭൂരിപക്ഷം അവകാശപ്പെട്ട് മലങ്കരസഭയുടെ സ്വത്ത് ഭാഗം വക്കുവാനോ, പിടിച്ചെടുക്കാനോ ആർക്കും സാധിക്കയില്ല എന്നും കോടതി വിധിച്ചിട്ടുള്ളതാണ്.
നിയമ പരിഷ്കരണ കമ്മീഷൻ ചെയർമാൻ   ജസ്റ്റിസ് കെ.ടി.തോമസ്, പാത്രിയാർകീസ് വിഭാഗത്തിന്റെ ചില സമ്മേളനങ്ങളിൽ, അവരുടെ നിലപാടുകളെ പിന്താങ്ങിക്കൊണ്ടു നടത്തിയിട്ടുള്ള ചില പ്രസംഗങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ഈ ശുപാർശയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്നും ഞങ്ങൾ മനസിലാക്കുന്നു. 
തന്നെയുമല്ല ഒരു ക്രിസ്തീയ വിഭാഗത്തിനുമാത്രം ബാധകമാക്കികൊണ്ട്നിയം നിർമ്മിക്കാൻ ശ്രമിക്കുന്നത്, അധാർമികവുംഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പതിനാലിന് ലംഘനവുമാണ്. കമ്മീഷന്റെ നിർദ്ദേശങ്ങൾ നിയമമായാൽ കേസുകൾ ശതഗുണീഭവിക്കുകയും, കലഹങ്ങൾ വർധിക്കുകയും ചെയ്യുന്നതല്ലാതെ പ്രശ്നം പരിഹിക്കപ്പെടുമെന്ന് ഞങ്ങൾ കരുതുന്നില്ല. അതിനാൽ നിയമ പരിഷ്കരണ കമ്മീഷന്റെ ശുപാർശ പരിഗണനക്ക് പോലും എടുക്കാതെ തള്ളിക്കളയണമെന്ന് കേരള സർക്കാരിനോട് അപേക്ഷിക്കുന്നു.

Readers Comment

Add a Comment