Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭാ തർക്ക വിഷയത്തിൽ പ്രതികരണവുമായി ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത മാർ ഫീലക്സിനോസ് സഖറിയാസ് രം​ഗത്ത്. മതം മനുഷ്യനെ സമ്മർദത്തിലാക്കുന്ന കാലമാണിതെന്നും  സഭാ തർക്കം പരിഹരിക്കുകയെന്നത് ഇതര സഭകളുടെയും,കേരള സമൂഹത്തിന്റെയും,ഗവൺമെന്റിന്റെയും കോടതിയുടേയും കൂടി ആവശ്യമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. സർക്കാർ തീരുമാനം ഉചിതമായിരിക്കണമെന്നും വിഷയത്തിൽ ധീരമായ തീരുമാനം കൈക്കൊള്ളാനുള്ള ആർജവം പുരോഗമന പ്രസ്ഥാനമെന്ന് പേര് കേട്ട  ഇടതുപക്ഷ ഗവൺമെന്റ് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. 

അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണരൂപം; 
സഭാ തർക്കം പരിഹരിക്കുകയെന്നത് ഇതര സഭകളുടെയും,കേരള സമൂഹത്തിന്റെയും,ഗവൺമെന്റിന്റെയും കോടതിയുടേയും കൂടി ആവശ്യമായി മാറിയിരിക്കുകയാണ്.ആരെയും ഇകഴ്ത്താതെ,ആർക്കും കഷ്ട്ടനഷ്ട്ടങ്ങൾ സംഭവിക്കാതെ ഈ പ്രശ്നം പരിഹരിക്കേണ്ടിരിക്കുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും, ജനപ്രതിനിധികളും,ഇതര ക്രൈസ്തവ മതമേലധ്യക്ഷന്മാരും, ഇരുസഭകളിലെയും സമാധാന കാംക്ഷികളായ ബഹുഭൂരിപക്ഷം ജനങ്ങളും ഈ പ്രതിസന്ധി പരിഹരിക്കുവാൻ അങ്ങേയറ്റം ആഗ്രഹിക്കുന്നു.ആരാധനാലയം ആരാധിക്കുവാൻ വേണ്ടിയുള്ളതാണ്.ആരുടെ കൈവശം പൂട്ടി വയ്ക്കാനുള്ളതല്ല.
ചരിത്രത്തിലെ നാൾവഴികൾ മതം മനുഷ്യനെ സമ്മർദ്ദത്തിൽ ആക്കുകയും, നീതി നിഷേധങ്ങൾ ആചാരങ്ങളായി നിലനിൽക്കുകയും ചെയ്ത ഇരുണ്ട കാലഘട്ടത്തിൽ, ചരിത്രത്തിലെ നാഴികക്കല്ലുകൾ ആയിത്തീരുവാൻ പ്രാപ്തിയുള്ള തീരുമാനങ്ങളെടുത്ത ഒരു പുരോഗമന പ്രസ്ഥാനത്തെ, സാംസ്‌കാരിക കേരളത്തിലെ ജനങ്ങൾ ഭരണസാരഥ്യം ഭരമേല്പിച്ചിരിക്കുമ്പോൾ ധീരമായ തീരുമാനത്തിന് മറ്റാരെയാണ് നാമിനി തേടേണ്ടത്..?

Readers Comment

Add a Comment