Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
യാക്കോബായ- ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ സർക്കാർ നടപ്പാക്കുന്നതിനു വേണ്ടി ശനിയാഴ്ച മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത സൗഹാർദ സദസ്സ് കോതമംഗലം ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് സംഘടിപ്പിക്കും , സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. നിയമ നടപടികളിലൂടെയും കോടതി വ്യവഹാരങ്ങളിലൂ ടെയും ഇരുവി ഭാഗങ്ങളായി തിരിഞ്ഞു നേർക്കുനേർ പൊരുതുന്ന സന്ദർഭം ഉന്നതമായ ആത്മീയതയെ തന്നെ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. ആത്മീയ കേന്ദ്രങ്ങളായ ദൈവാലയങ്ങളിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നാടിന്റെ യും ദേശത്തിന്റെയും ചൈതന്യത്തിനും പുരോഗതിക്കും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും ഏറ്റവും അഭികാമ്യമായ നിർദ്ദേശമാണ് നിയമ പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഇതര ക്രൈസ്തവ മത വി ഭാഗങ്ങൾ ഉൾപ്പെടെ സമസ്ത വിഭാഗം ഈശ്വര- മതവിശ്വാസികളും ബഹുജനങ്ങളും നിയമ പരിഷ്കാര കമ്മീഷന്റെ ശുപാർശകളെ പിന്തുണയ്ക്കണമെന്നും മുന്നോട്ടുവരണമെന്നും അതുവഴി നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും മതമൈത്രി നേതാക്കൾ അഭ്യർത്ഥിച്ചു.
23.48°C








