Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:09 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിൽ പ്രസാദം വാങ്ങി കളഞ്ഞ വിവാദത്തിൽ  മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദൈവത്തിന്റെ പണം കക്കുന്നവർ പേടിച്ചാൽ മതിയെന്ന് മന്ത്രി പ്രതികരിച്ചു.

 

മന്ത്രിയുടെ വാക്കുകൾ; 

ഞാൻ എന്റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും രാവിലെ അമ്മയെ തൊഴാറുണ്ടോ നിങ്ങളാരെങ്കിലും? ആരെങ്കിലും തൊഴുന്നുണ്ടോ? അതിനർത്ഥം അമ്മയോട് ബഹുമാനം ഇല്ലെന്നാണോ? എന്റെ ഒരു രീതിയുണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ശീലിച്ചുവന്ന രീതി. ഈ വെള്ളമൊന്നും ഞാൻ കുടിക്കാറില്ല. ഞാൻ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാറില്ല. ഞാൻ ജീവിതത്തിൽ കഴിക്കാത്ത സാധനം കഴിക്കില്ല. അത് വിശ്വാസത്തിന്റെ പേരിൽ കഴിക്കണം എന്ന് പറഞ്ഞാലും ഞാൻ കഴിക്കില്ല. എനിക്ക് ഒരു
വിശ്വാസമുണ്ട്.​ അതുകൊണ്ട് നിങ്ങളുടെ വിശ്വാസം മോശമാണെന്ന് ഞാൻ പറയില്ല. നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ഏത് അറ്റംവരെയും പോകും എന്നുള്ളത് തെളിവ് സഹിതമുണ്ട്. കക്കുന്നവർ മാത്രം പേടിച്ചാൽ മതി. ദൈവങ്ങളുടെ പേര് പറഞ്ഞു കക്കുന്നവർ പേടിക്കുക. ഒരു പൈസയും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. പിന്നെ എനിക്ക് പേടിക്കേണ്ട ആവശ്യമില്ല. ഞാൻ കക്കുന്നില്ല, അതുകൊണ്ട് എനിക്കൊരു ദൈവത്തേയും പേടിയില്ല’

Readers Comment

Add a Comment