Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സീറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം നടപ്പിലാക്കാൻ ഇനി വെറും 11 ദിവസങ്ങൾ മാത്രം. പ്രതിഷേധങ്ങൾ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഏകീകരണം  നടപ്പാക്കുമെന്നാവർത്തിച്ചിരിക്കുകയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകരിച്ച കുര്‍ബാന ക്രമം നവംബര്‍ 28 മുതല്‍ സഭാ പള്ളികളില്‍ നടപ്പാക്കുമെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.

ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാന്‍ തീരുമാനമാകുന്നത്.  ഒക്ടോബറില്‍ ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. നവംബർ 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പ മെത്രാന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കാല്‍ നൂറ്റാണ്ട് മുന്‍പ് സിനഡ് ചര്‍ച്ച ചെയ്ത് വത്തിക്കാന് സമര്‍പ്പിച്ച ശുപാര്‍ശയായിരുന്നു സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം ഏകീകരിക്കല്‍. എന്നാല്‍ പലവിധത്തിലുള്ള എതിര്‍പ്പുകളില്‍ തട്ടി തീരുമാനം വൈകുകയായിരുന്നു.സിനഡ് തീരുമാനം പിന്‍വലിച്ച് നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

Readers Comment

Add a Comment