Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:33 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

10 ആം ക്ലാസ് പാസ്സാകുന്ന 15 വയസ്സുകാരായ  കുട്ടികളെ കന്യാസ്ത്രീകളും ,പുരോഹിതരുമായി റിക്രൂട്ട് ചെയ്യുന്നതിനായി കത്തോലിക്ക രൂപതകളിൽ നടത്തിവരുന്ന "ദൈവവിളി ധ്യാനം "എന്ന  റിക്രൂട്ട്മെന്റ് ക്യാമ്പുകൾ നിരോധിക്കണമെന്ന പരാതിയിൽ തൃശ്ശൂർ ആർച്ച് ബിഷപ്പിന് നോട്ടീസ് അയക്കാൻ മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ഉത്തരവായി .കേരള കാത്തലിക് ഫെഡറേഷന്റെ പരാതിയെ തുടർന്നാണ് നടപടി.

കത്തോലിക്ക പുരോഹിതർക്കും ,കന്യാസ്ത്രീകൾക്കും ആജീവനാന്ത ബ്രഹ്മചര്യം നിർബന്ധമാണെന്നിരിക്കെ അപക്വമായ ഇളം പ്രായത്തിൽ തന്നെ അതീവ ഗൗരവമായ ഇത്തരം തിരഞ്ഞെടുപ്പ് നടത്താൻ കുട്ടികളെ നിർബന്ധിതരാക്കുന്ന ദൈവവിളി ധ്യാന ക്യാമ്പുകൾ മനുഷ്യാവകാശ ലംഘനമായി കണക്കാക്കി നടപടി കൈക്കൊള്ളണമെന്നാണ് കാത്തലിക് ഫെഡറേഷൻ ആവശ്യപ്പെട്ടത് .21 വയസ്സ് പൂർത്തിയാക്കാത്ത യുവതീയുവാക്കളെ പുരോഹിത ,കന്യാസ്ത്രീ പരിശീലനത്തിന് റിക്രൂട്ട് ചെയ്യരുത് .ആജീവനാന്ത നിർബന്ധിത ബ്രഹ്മചര്യം അടിച്ചേൽപ്പിക്കപ്പെടുന്ന പൗരോഹിത്യവും ,സന്യാസിനി ജീവിതവും തിരഞ്ഞെടുക്കാൻ കൗമാര പ്രായക്കാരെ നിർബന്ധിതരാക്കുന്ന ക്യാമ്പുകൾ നിരോധിക്കണമെന്നും കേരള കാത്തലിക് ഫെഡറേഷൻ കമ്മിഷനോട് ആവശ്യപ്പെട്ടു.
കമ്മീഷൻ മുന്പാകെ കാത്തലിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോയ് പോൾ പുതുശ്ശേരി ,ജനറൽ സെക്രെട്ടറി വി കെ ജോയ് ,ജോ .ക്രിസ്ത്യൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റോ കോക്കാട്ട് എന്നിവർ ഹാജരായി .

Readers Comment

Add a Comment