Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ വീണ്ടും പ്രതിഷേധിച്ച് വൈദികർ. കാക്കനാട് സിറോ മലബാർ സഭാ ആസ്ഥാനത്താണ് പ്രതിഷേധമുണ്ടായത്. എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികരാണ് പ്രതിഷേധിക്കുന്നത്. കുർബാന ക്രമം ഏകീകരിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും പ്രതിഷേധത്തിനായി എത്തി. പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സഭയ്ക്കുള്ളതിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നം സിനഡ് അടിയന്തിരമായി ചേർന്ന് പരിഹരിക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
30.82°C








