Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം. ആചാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന വിധമാണ് നിയന്ത്രണങ്ങളെന്ന് പന്തളം കൊട്ടാരം അറിയിച്ചു. തീർത്ഥാടനം സംബന്ധിച്ച് സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും വ്യക്തതയില്ല. തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല. വരും ദിവസങ്ങൾ ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കൊട്ടാരം നിർവാഹക സമിതി. സാധാരണ തീർത്ഥാടന കാലത്ത് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ മുന്നൊരുക്കങ്ങൾക്കായി ദേവസ്വം ബോർഡ് ഫണ്ട് നീക്കി വയ്ക്കുന്നതാണ്. ഇത്തവണ ഫണ്ട് കിട്ടാത്താതിനാൽ ക്രമീകരണങ്ങൾ മുടങ്ങി.ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിമർശനങ്ങളുമായി പന്തളം കൊട്ടാരം രംഗത്തെത്തിയത്. ഇടാത്താവളങ്ങളിലും നിലയ്ക്കലിലും ശുചിമുറികൾ പോലും ഇല്ലാത്ത അവസ്ഥ. റോഡുകളുടെ അറ്റകുറ്റ പണിയിൽ സർക്കാരിന്റെ ഉറപ്പുകൾ നടപ്പായില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ വേണമെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ പറഞ്ഞു.
30.82°C








