Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. 2022 മേയ് 15 ന് വത്തിക്കാനിലാണ് ചടങ്ങ്. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘമാണു ദേവസഹായം പിള്ള ഉൾപ്പെടെ 5 വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന തീയതി വത്തിക്കാനിൽ പ്രഖ്യാപിച്ചത്. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘമാണ് ദേവസഹായം പിള്ള ഉൾപ്പെടെ അഞ്ച് വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന തിയതി പ്രഖ്യാപിച്ചത്. ദേവസഹായം പിള്ളയടക്കം ഏഴ് വാഴ്ത്തപ്പെട്ടവരെയായിരിക്കും 2022 മെയ് മാസം 15 ന് തിരുസഭയിൽ വിശുദ്ധരായി ഫ്രാൻസിസ് പാപ്പ നാമകരണം ചെയ്യുകയെന്ന് വത്തിക്കാൻ അറിയിച്ചു.ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞ മെയ് മൂന്നാം തീയതി ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിൽ ഓർഡിനറി കൺസിസ്റ്ററി ചേർന്നിരുന്നു. എന്നാൽ കൊറോണ സാഹചര്യം മൂലം പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.

പഴയ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് 1712 ഏപ്രിൽ 23 നാണു ദേവസഹായം പിള്ളയുടെ ജനനം. ഇദ്ദേഹം തിരുവിതാംകൂർ രാജ്യകൊട്ടാരത്തിൽ കാര്യദർശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് എത്തിയത്. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം തടവിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയിൽ നിന്നാണ് ക്രിസ്തുവിനെ കുറിച്ച് അറിയാൻ ദേവസഹായം പിള്ളക്ക് കഴിഞ്ഞത്. ജീവിതത്തിൽ നിരവധി വിഷമഘട്ടങ്ങൾ നേരിട്ട നീലകണ്ഠപ്പിള്ളയ്ക്ക് ക്രിസ്തുവിന്റെ സുവിശേഷസത്യങ്ങൾ വലിയ ആശ്വാസവും പ്രത്യാശയുമാണ് പകർന്നത്. തിരുവിതാംകൂറിൽ മിഷണറിയായിരുന്ന ഈശോ സഭയിലെ ഫാ. ജെ.പി പട്ടാരിയിൽ നിന്ന് 1745 മേയ് 17നാണ് 'ലാസർ' എന്നർത്ഥം വരുന്ന 'ദേവസഹായം' പിള്ള എന്ന പേരിൽ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്. തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ സുവിശേഷം പ്രസംഗിച്ച ദേവസഹായം പിള്ള രാജസേവകരുടെ കണ്ണിലെ കരടായി മാറി. പിള്ളയ്ക്കെതിരെ അവർ രാജദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.
എന്നൊക്കെയാണ് സഭയുടെ വാദം.

ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ള നാല് വർഷം ജയിലിൽ കഴിഞ്ഞു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയിൽവെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു എന്നും സഭ അവകാശപ്പെടുന്നു. 
ദേവസഹായം പിളളയുടെ നാമത്തിലുള്ള ആദ്യ പള്ളി നെയ്യാറ്റിൻകര രൂപതയിലെ പാറശാല ഫൊറോനയിലെ ചൊവ്വല്ലൂർ പൊറ്റ ദേവാലയമാണ്.  ദേവസഹായം പിളളയുടെ തിരുശേഷിപ്പും ഇടവകയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ദേവസഹായം പിള്ളയെ രക്തസാക്ഷിയെന്ന നിലയിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് അംഗീകാരം നൽകിയത്.നാഗർകോവിലിൽ 2012 ഡിസംബർ രണ്ടിനായിരുന്നു ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച ചടങ്ങ്.അന്തരിച്ച റവ.ഡോ.കെ.സി.ജോർജ് കരിക്കംപള്ളിൽ എസ്ജെ സമൂഹ വിശുദ്ധ കുർബാനയിൽ കാർമ്മികനായിരുന്നു. ബനഡിക്ട് പതിനാറാമൻ മാർപാപ്പായ്ക്കു വേണ്ടി പ്രതിനിധിയും നാമകരണ നടപടിക്കുള്ള തിരുസംഘത്തിന്റെ അധ്യക്ഷനുമായിരുന്ന കർദ്ദിനാൾ എയ്ഞ്ചലോ അമാറ്റോ സന്നിഹിതനായി.

 

 

Readers Comment

Add a Comment