Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏഴ് മെത്രാന്‍ന്മാരെ തെരഞ്ഞെടുക്കുന്നതിന് 2022 ഏപ്രില്‍ മലങ്കര അസോസിയേഷന്‍ ചേരാന്‍ നീക്കം ആരംഭിച്ചതായി വിവരം. ഇതിനുള്ള പ്രാരംഭനടപടികള്‍ക്കുറിച്ചുള്ള സഭാ സുന്നഹദോസ് സഭാ ആസ്ഥാനമാനമായ കോട്ടയം ദേവലോകം അരമനയില്‍ 12ന് ചേരും. ഇതില്‍ മലങ്കര അസോസിയേഷനുള്ള അജണ്ടയുടെ കരട് രൂപം തീരുമാനിക്കും. സഭയില്‍ ഒഴിവുള്ള ഭദ്രാസനങ്ങളിലേക്കു  ഏഴ്‌മെത്രാന്‍മാരെ തെരഞ്ഞെടുക്കുക, മെത്രാന്‍മാരുടെ ട്രാന്‍സര്‍ തീരുമാനിക്കുക, കലാവധി കഴിഞ്ഞ വൈദീക, ആത്മായ ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുക എന്നിവയാണ് അജണ്ടയില്‍ പ്രധാനം.

സുന്നഹദോസ് കഴിയുന്നതിന് പിന്നാലെ അന്ന് തന്നെ വര്‍ക്കിങ് കമ്മറ്റിയും ചേര്‍ന്ന് അസോസിയേഷനിലേയ്ക്ക് നീങ്ങും. സഭയുടെ ചരിത്രത്തിലാദ്യമായാണ് കാതോലിക്കാ സ്ഥാനവും മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ മലങ്കര അസോസിയേഷന്‍ വിളിക്കുക്കുന്നത്.സുന്നഹദോസ്  ചേര്‍ന്ന് 21 ദിവസം കാലാവധിയില്‍ മാനേജിങ് കമ്മറ്റി ചേര്‍ന്ന് സുന്നഹദോസ്,വര്‍ക്കിങ് കമ്മറ്റി തീരുമാനങ്ങള്‍ പരിശോധിച്ച് വിലയിരുത്തും. ഇതിനിടയില്‍ ഈ മാസം അവസാനത്തോടെ എല്ലാ ഇടവകള്‍ക്കും 21 വയസിന് മേല്‍ പ്രായമുള്ള സ്ത്രീ-പുരുക്ഷ കണക്ക് എടുക്കുന്നതിനുള്ള കല്പന അയ്ക്കും. ഇടവകയിലെ അസോസിയേഷനില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനായാണ് കണക്കെടുപ്പ്. ഇതനുസരിച്ച് 500 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. മുന്‍പ് 250 പേര്‍ക്ക് ഒരാള്‍ എന്ന നിലയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തിയതിനാല്‍ ഇരട്ടി ആക്കി.

ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിലവില്‍ കോട്ടയം, കുന്നംങ്കുളം, ഇടുക്കി, മലബാര്‍, മാവേലിക്കര എന്നി ഭദ്രാസങ്ങള്‍ക്കാണ് മെത്രാപ്പോലീത്താമാരില്ലാത്തത്. ഇത് കൂടാതെ കൊല്ലം,തുമ്പമണ്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പോലിത്താമാര്‍ വിശ്രമ ജിവിതത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. സേവേറിയോസ് മെത്രാപോലിത്ത കാതോലിക്കാബാവയായ ആയതിനെ തുടര്‍ന്ന് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലും ഒഴിവ് ഉണ്ടായിരിക്കുകയാണ്.

മെത്രാന്‍ തെരഞ്ഞെടുപ്പിന് ഒരു സ്‌ക്രീനിങ് കമ്മറ്റിയെ തെരഞ്ഞെടുക്കും. ഇവര്‍ മത്സരരംഗത്തേയ്ക്ക് കടന്നുവരുന്നവരെ പഠിച്ച് 14 പേരുടെ ലിസ്റ്റ് മാനേജിങ് കമ്മറ്റിക്ക് കൈമാറും. മാനേജിങ് കമ്മറ്റി ഈ ലിസ്റ്റില്‍ നിന്ന് 11 പേരുടെ പട്ടിക തയ്യാറാക്കും. ഇതിന് ശേഷം ഏപ്രില്‍ നാല്‍പതാം വെള്ളിയാഴ്ച്ചയ്ക്ക് മുന്‍പായി ചേരുന്ന അസോസിയേഷനില്‍ ഏഴ് പേരെ തെരഞ്ഞെടുക്കും. ഓരോ സ്ഥാനാര്‍ഥിയും വൈദീകരുടെയും അല്‍മായരുടെയും 51 ശതമാനം വീതം നേടിയാല്‍ മാത്രമെ വിജയി സ്ഥാനത്തേയ്ക്ക് പരിഗണിക്കുകയുള്ളൂ. നിശ്ചിത  ശതമാനം വോട്ട് കിട്ടാതിനെ തുടര്‍ന്ന് മുന്‍പ് സുന്നഹദോസ് നിശ്ചയിച്ചയാളെ തെരഞ്ഞെടുക്കാന്‍ കഴിയാതിരുന്ന കാലവും ഉണ്ടായിട്ടുണ്ട്.

Readers Comment

Add a Comment