Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:03 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പയെ ഭാരതം സന്ദർശിക്കുവാൻ പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അനുയോജ്യമായ തീയതി കണ്ടെത്തിയാൽ അടുത്ത വർഷം പാപ്പ ഭാരത സന്ദർശനം നടത്തുമെന്നു സൂചനയുണ്ട്. നിലവിൽ പാപ്പയുടെ അടുത്ത വർഷത്തെ അന്താരാഷ്ട്ര സന്ദർശനങ്ങളിൽ കാനഡ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. സന്ദർശനം നടന്നാൽ പാപ്പ തീർച്ചയായും കേരളം സന്ദർശിക്കുമെന്ന് സി‌സി‌ബി‌ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറ പ്രസ്താവിച്ചു.

Readers Comment

Add a Comment