Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നെങ്കിലും തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന് സർക്കാർ. അതേസമയം കക്കി ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നതോടെ പമ്പ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് പൂർണ സംഭരണശേഷിയിൽ എത്തിയതോടെയാണ് കക്കി ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾ തുറന്നത്. വനമേഖലയിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുകയാണ്. ബുധനാഴ്ച മുതൽ ശക്തമായ മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കണ്ടെന്ന തീരുമാനം എടുത്തത്.കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് തുലാമാസ പൂജാ സമയത്ത് പൂർണമായും തീർത്ഥാടകരെ ഒഴിവാക്കാൻ തീരുമാനം എടുത്തതെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.തീർത്ഥാടകരെ ഇന്നും നാളെയും ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീർത്ഥാടകരെ പൂർണമായി ഒഴിവാക്കുന്നത്. നിലക്കലിൽ എത്തിയ തീർത്ഥാടകരെ സുരക്ഷിതമായി മടക്കി അയക്കാൻ ജില്ലാ ഭരണ സംവിധാനത്തിന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. മുന്നൂറോളം തീർത്ഥാടകരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
31.82°C








