Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് വിജയദശമി.  വിവിധ ഭാഗത്ത് നൂറുകണക്കിന് കുഞ്ഞുങ്ങൾ ഇന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭം കുറിക്കും. തിരുവനന്തപുരത്ത് പൂജപ്പുര മണ്ഡപം, ഐരാണിമുട്ടം തുഞ്ചൻസ്മാരകം, തുടങ്ങിയ ഇടങ്ങളിൽ കോവിഡ് മാർഗരേഖ പാലിച്ചാണ് ചടങ്ങുകൾ. പൂജപ്പുരമണ്ഡപത്തിൽ ഇത്തവണയും ഗുരുക്കന്മാരില്ല. രക്ഷിതാക്കൾതന്നെ കുഞ്ഞുങ്ങളെ അക്ഷരമെഴുതിക്കണം. ഹരിശ്രീ കുറിക്കാനുള്ള അരിയും താലവും കൊണ്ടുവരണം. രാവിലെ അഞ്ചരയ്ക്ക് ചടങ്ങുകൾ തുടങ്ങി. മുൻകൂട്ടി റജിസ്റ്റർ ചെയ്ത അറുനൂറുപേർക്കുമാത്രമാണ് അവസരം. ആൾക്കൂട്ടം ഒഴിവാക്കാൻ റജസ്റ്റർ ചെയ്യുമ്പോൾതന്നെ  വിദ്യാരംഭത്തിനുള്ള സമയവും നൽകിയിട്ടുണ്ട്.  അരമണിക്കൂറിൽ അൻപത് പേർക്ക് പ്രവേശനം അനുവദിക്കും.

Readers Comment

Add a Comment