Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പോലും കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ് ബോർഡ്.അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡൻറ് അപേക്ഷ നൽകിയിട്ടുണ്ട്. ഈ വിഷയം സർക്കാർ ഗൗരവപൂർവം പരിശോധിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിൻറെ ചോദ്യത്തിനാണ് ദേവസ്വം മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്.കൊവിഡും പ്രളയവും ഉൾപ്പടെയുള്ള വിവിധ കാരണങ്ങളാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉണ്ടായ നഷ്‌ടം പരിഹരിക്കാൻ 2019-2020 സാമ്പത്തിക വർഷം മുതൽ 130 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം സർക്കാർ നൽകിയിരുന്നു.

Readers Comment

Add a Comment