Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല തീർഥാടനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. ആദ്യ ദിവസങ്ങളിൽ 25,000 പേർക്ക് പ്രവേശനം നൽകും. പമ്പ സ്‌നാനത്തിനും അനുമതിയുണ്ട്. തീർഥാടനത്തിന് എത്തുന്നവരുടെ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെയാണ് പ്രവേശനമുള്ളത്.നെയ്യഭിഷേകം മുൻ വർഷങ്ങളിലേത് പോലെ നടക്കും. വെർച്വൽ ക്യൂ വഴിയാണ് എല്ലാവർക്കും പ്രവേശനം നൽകുക. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്.കൊവിഡിനെ തുടർന്ന് പമ്പയിൽ സ്‌നാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഒരു ദിവസം 15,000 പേർക്കായിരുന്നു ഇതുവരെ പ്രവേശനം. ഇതാണ് 25,000 ആയി ഉയർത്തിയത്.നെയ്യഭിഷേകം മുൻ വർഷങ്ങളിലേത് പോലെ നടക്കും. വെർച്വൽ ക്യൂ വഴിയാണ് എല്ലാവർക്കും പ്രവേശനം നൽകുക. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
31.82°C








