Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:23 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവാർപ്പ് മർത്തശ്മൂനി പള്ളിയിൽ കോടതിവിധി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് തോമസ് മാർ അലക്സന്ത്രയോസ് നടത്തുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. കോടതിവിധി അതേപടി നടപ്പാക്കുകയാണ് ഭരണാധികാരികൾ ചെയ്തത്.

മലങ്കര സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ച്, പള്ളിയിൽ ആരാധനയ്ക്ക് എത്തുന്ന ഒരു വിശ്വാസിയുടെയും ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല; ഇനി നിഷേധിക്കുകയുമില്ല. സമാധാനാന്തരീക്ഷം തകർക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും ബോധപൂർവം ശ്രമിക്കുന്നവരെ മാത്രമാണ് പൊലീസ് തടയുന്നത്. 

പള്ളിയുടെ ഉടമസ്ഥാവകാശം കോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയെന്നത് തെറ്റായ വ്യാഖ്യാനമാണ്. തിരുവാർപ്പ് മർത്തശ്മൂനി പള്ളി സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നു വിധി വന്നിട്ട് ഒരു വർഷത്തിനു ശേഷമാണ് വിധി നടപ്പാക്കിയത്. നിയമാനുസൃത വികാരിക്കും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവർക്കും പൊലീസ് സംരക്ഷണം നൽകണമെന്നാണ് വിധിയുടെ അന്തഃസത്തയെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment