Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മൈസൂരു ദസറ ആഘോഷത്തിന് ആനകൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കഴിഞ്ഞ വർഷത്തിന് സമാനമായി ഇത്തവണയും ലളിതമായി ചടങ്ങുകൾ മാത്രമായിട്ടായിരിക്കും മൈസൂരു ദസറ നടക്കുക.

പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയായിരിക്കും പരിപാടികൾ നടക്കുക. ദസറ ആഘോഷത്തിൽ പങ്കെടുക്കുന്ന ആന പാപ്പാൻമാർ, കാവടിയാട്ടക്കാർ, ദസറ സംഘാടകർ, ഉദ്യോഗസ്ഥർ, അതിഥികൾ തുടങ്ങിയവർക്കെല്ലാം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. ഇതിന് പുറമെയാണ് ദസറ ജംബോ സവാരിക്കും മറ്റു ചടങ്ങുകൾക്കും പങ്കെടുക്കുന്ന ആനകൾക്കും കോവിഡ് പരിശോധന നടത്തുന്നത്.ആനകളുടെ മെഡിക്കൽ റിപ്പോർട്ടിനൊപ്പം കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇതിനു ശേഷമായിരിക്കും ദസറയിൽ പങ്കെടുപ്പിക്കേണ്ട ആനകളുടെ പട്ടിക തയാറാക്കുക. ഇത്തവണ ഒക്ടോബറിലാണ് 10 ദിവസത്തെ മൈസൂരു ദസറ നടക്കുക.

Readers Comment

Add a Comment