Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:15 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാർ സഭയുടെ ഇരുപത്തിയൊൻപതാമത് മെത്രാൻ സിനഡ് ഇന്ന് തുടങ്ങും. എറണാകുളം- അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ സിറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന കോടതി വിധി സിനഡിൽ ചർച്ച ചെയ്യും. ആരാധാനക്രമം ഏകീകരിക്കുന്നതും പ്രധാന ചർച്ച വിഷയമാകും.എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ജനാഭിമുഖ കുർബാന മാറ്റാൻ വത്തിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ അൾത്താര അഭിമുഖ കുർബാനയ്‌ക്കെതിരെ വിശ്വാസികളും വൈദികരും ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിനഡ് തീരുമാനമെടുക്കുക. കൊവിഡ് യാത്ര നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് സിനഡ് നടക്കുന്നത്.കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കൂടാതെ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്ന അറുപത്തിയൊന്ന് വൈദിക മേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും.ഓൺലൈനായി സിനഡ് സമ്മേളനം നടത്തുന്നതിന് ആവശ്യമായ മാർഗരേഖ പൗരസ്ത്യസഭകൾക്ക് വത്തിക്കാൻ കാര്യാലയം നേരത്തെ നൽകിയിരുന്നു.

Readers Comment

Add a Comment