Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് കാലത്ത് ഒരു രൂപ പോലും വേതനം ലഭിക്കാത്ത മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരും കുടുംബാംഗങ്ങളും കലക്ടറേറ്റുകൾക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി.ഓണത്തിനു മുൻപ് ശമ്പള കുടീശ്ശിക മുഴുവനും അനുവദിക്കുക, മലബാർ ദേവസ്വം പരിഷ്കരണ ബിൽ നിയമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

മലബാറിലെ ക്ഷേത്ര ജീവനക്കാരെ പുച്ഛത്തോടെ നോക്കി കാണുന്നത് സർക്കാറും ബോർഡ് അധികാരികളും അവസാനിപ്പിച്ച് മാന്യമായ വേതനം നൽകാൻ തയ്യാറാകണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി എ നാരായണൻ പറഞ്ഞു. കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസും , സ്റ്റാഫ് യൂണിയൻ (ഐ എൻ ടി യു സി )യും സംയുക്തമായി നടത്തിയ പോരാട്ടം പട്ടിണിക്കെതിരെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കുന്നവർക്ക് കൊടുക്കുന്ന പരിഗണന പോലും സർക്കാർ മലബാറിലെ ക്ഷേത്ര ജീവനക്കാർക്ക് നൽകുന്നില്ല. ഓണത്തിനു മുമ്പ് ജീവനക്കാരുടെ ശമ്പളം അടക്കമുള്ള അർഹതപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്നും വി എ നാരായണൻ പറഞ്ഞു.

Readers Comment

Add a Comment