Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:01 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അശാസ്ത്രീയ കോവിഡ് നിയന്ത്രണം മൂലം ക്ഷേത്രങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് വർധിപ്പിക്കാൻ നീക്കം. കോവിഡ് മൂലം സംഭവിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം.അശാസ്ത്രീയമായ നിയന്ത്രണങ്ങളിൽ സർക്കാർ അടച്ചിടൽ ക്ഷേത്രങ്ങളെയും പൂർണ്ണമായി ബാധിച്ചിട്ടുണ്ട്. ഭക്തർക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതാണ് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ദിവസവും ഉള്ള ആവശ്യങ്ങൾക്ക് പോലും പണം തികയാതെ വന്നതോടെ, ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനല്ലാത്ത പാത്രങ്ങൾ വരെ വിൽക്കാൻ തിരുമാനമെടുത്തിരുന്നു. ഇതിനെതുടർന്നാണ് നിരക്ക് വർധനവിനെപ്പറ്റി കൂടുതൽ ആലോചിക്കാൻ തുടങ്ങിയത്. നിരക്കിനെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കും. കോടതിവിധി ലഭിച്ച ശേഷം മറ്റു തീരുമാനങ്ങൾ സ്വീകരിക്കാനുമാണ് ദേവസ്വം ബോർഡിന്റെ തീരുമാനം

Readers Comment

Add a Comment