Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്തുള്ള കത്തോലിക്കാ കർദിനാൾമാരുടെ എണ്ണത്തിൽ കുറവ് വന്നതായി കണക്കുകൾ. പുതിയ കണക്കുകൾ പ്രകാരം 221 ഔദ്യോഗിക കർദിനാൾമാരാണ് കത്തോലിക്കാസഭയിൽ ഉള്ളത്.ഇവരിൽ 124 പേർ മാർപാപ്പാമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഉള്ളവരും, 97 പേര് അല്ലാത്തവരുമാണ്. ഇതിന് മുൻപുണ്ടായിരുന്ന കർദിനാൾമാരിൽ പലരും വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞതാണ് കർദിനാൾമാരുടെ എണ്ണം കുറയാൻ കാരണം. മാർപ്പാപ്പയുടെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമെന്ന് അറിയപ്പെടുന്ന കത്തോലിക്കാസഭ ആറു സഭാപാരമ്പര്യങ്ങളിൽപെട്ട 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് . ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണെന്നാണ് അറിയപ്പെടുന്നത്. . 2017-ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1299368942(130കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.യേശുക്രിസ്തുവിനാൽ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും മെത്രാന്മാർ കൈവയ്പു വഴി തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുുടെ ഭൗമിക തലവനായ മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത് . ഇക്കഴിഞ്‍ഞ
ജൂലൈ പതിനൊന്നാം തീയതി നിര്യാതനായ സഭയിലെ മുതിർന്ന കർദിനാൾ ലോറെൻ മൊൺസെങ്‌വോ പസിഞ്ഞായുടെ (Cardinal Laurent Monsengwo Pasinya) മരണത്തോടെയാണ് കർദ്ദിനാൾ സംഘത്തിന്റെ എണ്ണം വീണ്ടും കുറഞ്ഞത്. കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിലെ കിൻഷാസ അതിരൂപതയുടെ മുൻമെത്രാൻ ആയിരുന്നു, മരണമടഞ്ഞ കർദിനാൾ പസിഞ്ഞാ.
പോൾ ആറാമാൻ പാപ്പാ 1973ൽ മാർപാപ്പാമാരെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള കർദിനാൾമാരുടെ എണ്ണം 120 ആയി നിജപ്പെടുത്തിയതും എണ്ണത്തിൽ കുറവ് വരാൻ കാരണമായി. പിന്നീട് വന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും ബെനഡിക്ട് പതിനാറാമൻ എമിരറ്റസ് പാപ്പായും ഇത് സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കർദിനാൾമാർ വിരലിലെണ്ണാവുന്നവരായി ചുരുങ്ങി. ഇതിന് മുൻപ് വോട്ടവകാശമുള്ള കർദിനാൾമാരുടെ എണ്ണം പലപ്പോഴും ഇതിലധികമായിരുന്നു. കേരളത്തിൽനിന്നുള്ള രണ്ട് കർദിനാൾമാരുൾപ്പെടെ ഭാരതത്തിൽനിന്ന് നാല് കർദിനാൾമാരാണ് നിലവിലുള്ളത്. ഇവരിൽ മൂന്നു പേർക്കാണ് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടവകാശം ഉള്ളത്.
23.48°C








