Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ മുസ്‌ലിം സമുദായത്തിന് മുറിവേറ്റുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. സർക്കാർ തീരുമാനത്തിൽ മുസ്‌ലിം സംഘടനകൾക്ക് ആശങ്കയുണ്ട്. വിദഗ്‌ധ സമിതിയുടെ യോഗത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മറ്റുള്ളവരുടെ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ടല്ല, എല്ലാവരുടേയും അവകാശങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് മുസ്‌ലിം സമുദായം നേട്ടങ്ങളൊക്കെ നേടിയെടുത്തത്. എന്നാൽ ഇപ്പോൾ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും ആ ശബ്‌ദത്തെ തള്ളിക്കളയാൻ സർക്കാരിന് സാധിക്കില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി വിദഗ്‌ധ സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർനടപടികൾ വിദഗ്‌ധ സമിതിയുടെ യോഗത്തിന് ശേഷം തീരുമാനിക്കും. എല്ലാവരും ചേർന്ന് മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യ നടപടി. നിയമനടപടികളുടെ സാധ്യതകളും പരിശോധിക്കുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
30.82°C








