Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:22 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മിനയില്‍ നിന്നും ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി വിശ്വാസികള്‍ അറഫ നഗരയിലേക്ക്. പ്രഭാത നമസ്കാരത്തിന് ശേഷമാണ് വിശ്വാസികള്‍ അറഫയിലേക്ക് പുറപ്പെടുന്നത്. ശനിയാഴ്​ച അതിരാവിലെ മുതൽ മക്കക്കടുത്ത്​ വിവിധ സ്ഥലങ്ങളിലൊരുക്കിയ സ്വീകരണകേന്ദ്രങ്ങളിലേക്ക്​ ശുഭ്രവസ്ത്രമണിഞ്ഞും 'ലബൈക്ക' ചൊല്ലിയും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകര്‍ എത്തിയിരുന്നു.25 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​രാ​ണ്​ സാ​ധ​ര​ണ​ഗ​തി​യി​ൽ ഹ​ജ്ജി​നു​ണ്ടാ​വു​ക. എ​ന്നാ​ൽ, കൊ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കർശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ൾ​ക്കി​ട​യി​ൽ 60,000 തീ​ർ​ഥാ​ട​ക​രെ മാ​ത്ര​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ൽ പങ്കെടുപ്പിക്കുന്നത്. സൗ​ദിയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​നിന്നെ​ത്തി​യ പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര തീർഥാടക​ർ മാ​ത്രം. ഇ​ത്​ ര​ണ്ടാം വ​ർ​ഷ​മാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത്.20 പേരെ വീതം 3000 ബസുകളിലായി 60,000 തീര്‍ഥാടകരെയും ഉച്ചയോടെ അറഫ മൈതാനിയിലെത്തിക്കും. അവിടെ വച്ച് ളുഹര്‍ (മധ്യാഹ്നത്തിലുള്ള നമസ്കാരം) അസര്‍ (വൈകുന്നേരമുള്ള നമസ്കാരം) നമസ്കാരങ്ങള്‍ ഒരുമിച്ച് നിര്‍വഹിച്ച ശേഷം അറഫ പ്രഭാഷണവും ശ്രവിച്ച് കഴിഞ്ഞ് സൂര്യാസ്തമയത്തോടെ അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് തിരിക്കും. മുതിർന്ന പണ്ഡിത കൗൺസിൽ അംഗവും മസ്​ജിദുൽ ഹറാമിലെ ഇമാമുമായ ഡോ. ബന്ദർ ബിൻ അബ്​ദുൽ അസീസ്​ ബലീല ആണ്​ ഇത്തവണ അറഫ പ്രസംഗം നിർവഹിക്കുക.മുസ്ദലിഫയിൽവെച്ച് മഗ്‌രിബ് ഇഷാഅ് നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിച്ച് ചൊവ്വാഴ്ച പ്രഭാതത്തിൽ വീണ്ടും മിനായിൽചെന്ന് ജംറയിൽ കല്ലേറുകർമം നടത്തും. സാധാരണ തീര്‍ഥാടകര്‍ തന്നെ കല്ല് ശേഖരിക്കുകയണ് പതിവ്. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി അണുവിമുക്തമായ കല്ല് അധികൃതര്‍ നല്‍കും. 

 

Readers Comment

Add a Comment