Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് ന്യൂനപക്ഷ വിദ്യാർത്ഥി സ്ക്ളോർഷിപ്പ് അനുപാതം മാറ്റിയ സർക്കാർ തീരുമാനത്തിന് പിന്നിൽ ന്യൂന പക്ഷ പ്രീണനമെന്ന് ആക്ഷേപം. മുസ്ലിം വിഭാഗത്തിന് ഉള്ളത് കുറക്കാതെ ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾ കൂട്ടി ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പിണറായി സർക്കാർ തന്ത്രപരമായ തീരുമാനമാണ് എടുത്തതെന്ന് നവ മാധ്യമങ്ങളിലടക്കം ആരോപണം ഉയരുന്നു. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഒരു വിഭാഗത്തിനും നഷ്ടമാകരുത് എന്നായിരുന്നു യോഗത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടത്. നിലവിൽ ആനുകൂല്യം കുറഞ്ഞ തോതിൽ ലഭിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതി വേണമെന്നും നിർദ്ദേശിച്ചു. വിഷയം വിവാദമാകുന്ന പശ്ചാത്തലത്തിൽ
കരുതലോടെ പ്രതികരിക്കാൻ പാർട്ടികൾ. ലീഗ് ഒഴികെയുള്ള പാർട്ടികൾ ഒന്നും കടുത്ത പ്രതികരണം നടത്തിയില്ല. ഇക്കാര്യത്തിൽ വിവാദം ഒഴിവാക്കാനാണ് സർക്കാരും ശ്രമിക്കുന്നത്. നിലവിൽ ഒരു സമുദായത്തിനും കിട്ടിക്കൊണ്ടിരുന്ന അനുപാതം കുറയില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
എന്നാൽ സിപിഎമ്മിനും കോൺഗ്രസിനും ഒരുപാട് പരിമിതികളുള്ള വിഷയമായാതിനാൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് മുന്നണികൾ. ക്രൈസ്തവരെയും മുസ്ലിം സമുദായത്തെയും പിണക്കാൻ പാർട്ടിക്കാവില്ല. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ 80:20 അനുപാതത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായ സമയത്തു തന്നെ വളരെ കരുതലോടെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അതിനെ സമീപിച്ചത്. വളരെ പെട്ടന്ന് തന്നെ സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കുകയും എല്ലാവരുടെയും അഭിപ്രായം കേൾക്കുകയും ചെയ്തു. സിപിഎമ്മിനും കോൺഗ്രസിനും ഒരുപാട് പരിമിതികളുള്ള വിഷയമാണിത്.
യുഡിഎഫിൽ മുസ്ലീം ലീഗും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ന്യൂനപക്ഷവോട്ടുകൾ കുറഞ്ഞുപോയ സാഹചര്യവുമുണ്ട്. അതുകൊണ്ട് ഒരു എടുത്തുചാട്ടത്തിന് കോൺഗ്രസ് നേതൃത്വം തയ്യാറല്ല. സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചത്. മുസ്ലിം വിഭാഗത്തിന് ഉള്ളത് കുറക്കാതെ ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾ കൂട്ടി ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പിണറായി സർക്കാർ തന്ത്രപരമായ തീരുമാനമാണ് എടുത്തത്. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ഒരു വിഭാഗത്തിനും നഷ്ടമാകരുത് എന്നാണ് ആ യോഗത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടത്. നിലവിൽ ആനുകൂല്യം കുറഞ്ഞ തോതിൽ ലഭിക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേക പദ്ധതി വേണമെന്നും നിർദ്ദേശിച്ചു.
അതിനിടെയാണ് ഇന്നലെ വിദഗ്ധ സമിതിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന തീരുമാനം വന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് മുസ്ലിംലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സച്ചാർ കമ്മീഷന്റെ നിഗമനങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്നാണ് സർക്കാർ പറയുന്നത്. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ കിട്ടും. അതിൽ ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകില്ല. പണം അധികമായി വന്നാൽ അതും അവർക്ക് കിട്ടും. അതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്.
ന്യൂനപക്ഷ സ്‌കോളർഷിപ് വിഹിതം ജനസംഖ്യാനുപാതികമായി നിശ്ചയിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ പ്രതിപക്ഷത്തിന് പരസ്യ പ്രതികരണങ്ങൾക്ക് പരിമതിയുണ്ട്. എന്നാൽ യുഡിഎഫിലെ മുസ്ലിം ലീഗ് സർക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്. മുസ്ലിം ലീഗിന്റെ നിലപാട് അല്ല യുഡിഎഫിലെ കേരളാ കോൺഗ്രസിന്റേത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ മുന്നണിയിൽ വിള്ളലുണ്ടാക്കാതെ ഈ വിഷയം കൈകാര്യം ചെയ്യാനാണ് കോൺഗ്രസിന്റെ തീരുമാനം. അതുകൊണ്ട് തന്നെ തിരക്കിട്ട് പ്രതികരണങ്ങൾക്ക് കോൺഗ്രസ് മുതിരില്ല.മുസ്ലിം സംഘടനകളുടെ പ്രതികരണം എൽഡിഎഫും ആശങ്കയോടെ വീക്ഷിക്കുന്നു.
31.82°C








