Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോ മലബാർ സഭയിലെ ആരാധനക്രമം ഏകീകരിക്കാനുള്ള മാർപാപ്പയുടെ തീരുമാനം എല്ലാ രൂപതകളിലും ഉടൻ നടപ്പാക്കാനൊരുങ്ങി സഭാ നേതൃത്വം. കുർബാനയുടെ ഏകീകൃത രീതി പ്രാബല്യത്തിൽ വരുത്തുന്നതിന്റെ തിയതി അടുത്ത സിനഡിൽ തീരുമാനിക്കുമെന്ന് രൂപതാധ്യക്ഷന്മാർക്ക് അയച്ച സർക്കുലറിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അറിയിച്ചു. അടുത്ത മാസം 16 മുതൽ 27 വരെയാണ് സഭാ സിനഡ്.മാർപാപ്പയുടെ നിർദേശം അനുസരിച്ചാണ്  ആരാധനാ ക്രമം ഏകീകരിക്കുന്നത്.

സിറോ മലബാർ സഭയിലെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കമായിരുന്നു ആരാധനക്രമത്തെ സംബന്ധിച്ച്. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പണം നടത്തുമ്പോൾ ചങ്ങനാശേരി രൂപതയിൽ അൾത്താര അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്.ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. തീരുമാനം ഉടൻ നടപ്പാക്കണമെന്നും വത്തിക്കാന്റെ നിർദ്ദേശമുണ്ട്.പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകിയിട്ടുണ്ട്. വത്തിക്കാൻ്റെ കത്ത് എല്ലാ രൂപതകൾക്കും സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൈമാറി.പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആരാധനക്രമം സംബന്ധിച്ച തർക്കമാണ് സിറോ മലബാർ സഭയിലെ പല അഭിപ്രായ ഭിന്നതകൾക്കും കാരണം. എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉത്തരവ് വന്നതോടെ കുർബ്ബാന ക്രമത്തിന് ഏകീകരണ സ്വഭാവമുണ്ടാകും. 1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടൻ നടപ്പാക്കണമെന്ന് മാർപാപ്പ നിർദേശം നൽകിയിട്ടുണ്ട്.പുതിയ ഉത്തരവ് പ്രകാരം കുർബാനയുടെ ആദ്യഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പാലാ, ഇടുക്കി ഉൾപ്പെടെയുള്ള ചില രൂപതകൾ ഈ ആരാധനാ രീതി നേരത്തെ തന്നെ പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഉത്തരവ് വന്നതോടെ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന എറണാകുളം- അങ്കമാലി, ചങ്ങനാശേരി, തൃശൂർ തുടങ്ങിയ അതിരൂപതകളിലും മാറ്റം അനിവാര്യമാണ്. മാർപാപ്പയുടെ ഉത്തരവ് ചരിത്രപരമെന്ന് സഭാ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പുതിയ ആരാധനാക്രമം സഭയുടെ നന്മയും ഐക്യവും ലക്ഷ്യവച്ചുള്ളതാണ്. കുർബാനയുടെ ഏകീകൃത രീതി നടപ്പാക്കുന്നതിന്റെ തീയതി അടുത്ത സിനഡിൽ തീരുമാനിക്കുമെന്നും രൂപതാധ്യക്ഷന്മാർക്ക് അയച്ച സർക്കുലറിൽ കർദ്ദിനാൾ അറിയിച്ചു.

Readers Comment

Add a Comment