Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:24 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ഇനി മുതൽ ആരാധനാലയങ്ങളുടെ നിർമാണം ആരംഭിക്കാമെന്ന് മന്ത്രി എം.വി ഗോവിന്ദൻ്റെ ഓഫിസ് അറിയിച്ചു. ജില്ല കലക്ടർമാരുടെ അനുമതിപത്രം ഉണ്ടെങ്കിൽ മാത്രമേ ഇതുവരെ തദ്ദേശഭരണ സ്ഥാപനങ്ങൾ ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമ്മാണ പെർമിറ്റും നമ്പറും നൽകിയിരുന്നുള്ളൂ.അതാത് പ്രദേശത്തെ ആരാധനാലയങ്ങൾ സംബന്ധിച്ച് പ്രദേശവാസികളുടെ വികാരം മനസിലാക്കി തീരുമാനമെടുക്കാൻ പുതിയ തീരുമാനം വഴിയൊരുക്കും. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്ക് സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസങ്ങളും കാലതാമസവും ഒഴിവാക്കുകയാണ് പുതിയ ഉത്തരവിൻറെ ലക്ഷ്യമെന്ന് തദ്ദേശഭരണ വകുപ്പ് വ്യക്തമാക്കി

Readers Comment

Add a Comment