Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 5:24 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 95 %
  • Wind: 0.73 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ക്രൈസ്തവ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്ക് അനുമതിയില്ല. വാരാന്ത്യ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ അനുമതി നൽകാനാവില്ലെന്ന് കൊവിഡ് അവലോകന യോഗത്തിൽ സർക്കാർ തീരുമാനിച്ചു.

ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നതോടെ കഴിഞ്ഞ ദിവസം ഇതിന് അനുമതി സർക്കാർ നൽകിയിരുന്നു. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ പള്ളികളിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനെ തുടർന്ന് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടുതന്നെ ഞായറാഴ്ച പള്ളികളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യമാണ് സർക്കാർ തള്ളിയത്. ചൊവ്വാഴ്ച നടക്കുന്ന അടുത്ത അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം ആലോചിക്കും.

Readers Comment

Add a Comment