Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:18 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം ലോക്ഡൗൺ തുടങ്ങിയതുമുതൽ അ‍ടഞ്ഞുകിടപ്പാണ്. സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിൽ പെടുന്ന ഈ ക്ഷേത്രങ്ങൾ പൂട്ടിയതോടെ നിരവധി പേർ തൊഴിൽ രഹിതരാവുകയും ചെയ്തു. മദ്യ വിൽപന ശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തുറക്കാൻ അനുമതിയും ആയില്ല.  ആയിരത്തിരുനൂറോളം ക്ഷേത്രങ്ങളാണ് ദേവസ്വം ബോർഡിന് കീഴെയുള്ളത്. ഇത്രയും ക്ഷേത്രങ്ങൾ വളരെ ചുരുങ്ങിയ ക്ഷേത്രങ്ങൾക്ക് മാത്രമേ ആകെ  പോപ്പുലാരിറ്റിയും ഉളളൂ. ലോക്ഡൗൺ തീർത്ത ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ പുതിയ മാർ​ഗവുമായി രം​ഗത്തുവന്നിരിക്കുകയാണ് ദേവസ്വം ബോർഡ്. വേണ്ടത്ര പ്രചാരം കിട്ടുന്നില്ലെന്ന പരാതി തീർപ്പാക്കാനും  അതു മൂലം വലിയ തോതിൽ വരുമാനം ലഭിക്കാനും ക്ഷേത്രങ്ങൾക്കായി യുട്യൂബ് ചാനൽ തുടങ്ങാനൊരുങ്ങുകയാണ്. ജീവനക്കാരാണു  പ്രശ്‌നം ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കോവിഡ് പ്രതിസന്ധിയാണു സമാന്തര വരുമാനമാർഗം കണ്ടെത്തുന്നതിനുള്ള ചർച്ചകളിലേക്കു നയിച്ചത്. ഇതിനൊപ്പം പരസ്യവരുമാനവും ലഭിക്കാൻ സാധ്യതയുള്ളതിനാൽ യുട്യൂബ് ചാനൽ നടത്തിപ്പിൽ ബാധ്യതയുണ്ടാവില്ലെന്നാണു ജീവനക്കാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വഴിപാടുകളായിരുന്നല്ലോ പ്രധാന വരുമാന മാർ​ഗങ്ങളിലൊന്ന്. ഇതിനായി വഴിപാട് കൃത്യമായി ഭക്തർക്ക് എത്തിച്ചു നൽകുന്നതിന് കൂറിയർ കമ്പനികളുമായി ചർച്ചനടത്താൻ ധാരണയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഐതിഹ്യവും ചരിത്രവും മികച്ച രീതിയിൽ ചിത്രീകരിക്കുക, ഉത്സവങ്ങൾ ലൈവായി നൽകുക, വിശേഷപൂജകളെക്കുറിച്ച് അറിയിക്കുക തുടങ്ങിയവയ്‌ക്കൊപ്പം തത്സമയം കാണിക്കനൽകാനും വഴിപാട് കഴിക്കാനുമുള്ള സംവിധാനവും ഏർപ്പെടുത്തിയാൽ വരുമാനത്തിൽ വർധന ഉണ്ടാകുമെന്നാണു വിലയിരുത്തൽ. ആ​ദ്യ പടിയായി ഇക്കഴിഞ്ഞ ഏപ്രിലിൽ മലകയറി സ്വാമി ദർശനം നടത്തി പുണ്യം നേടുന്ന ഭക്തകോടികൾക്ക് ഇനി വീട്ടിലിരുന്നും സ്വാമിയെ കാണാമെന്ന പരസ്യ വാചകത്തിൽ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളും യുട്യൂബ് ചാനലും പ്രവർത്തനം ആരംഭിച്ചിരുന്നു. ഇത് വലിയ തരത്തിൽ ജനപ്രീതിയും നേടിയിരുന്നു  

Readers Comment

Add a Comment