Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്ന മുറയ്ക്ക് ആരാധനാലയങ്ങൾക്ക് ഇളവുകൾ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും.നിയന്ത്രണങ്ങൾ ഏതെങ്കിലും സ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യം വച്ചല്ല. ഭക്തജനങ്ങളെ തടയുന്നത് സർക്കാരിൻ്റെ ലക്ഷ്യമല്ലെന്നും ക്ഷേത്രങ്ങളിൽ ഓൺലൈൻ കർമങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനലായങ്ങൾ തുറക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ആവശ്യപ്പെട്ടിരുന്നു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാ കർമങ്ങൾ നടത്താൻ അവസരമൊരുക്കണമെന്നും വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 40 പേർക്കെങ്കിലും അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 

Readers Comment

Add a Comment