Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ഇത്തവണയും ഹജ്ജ് തീർഥാടനത്തിന് അനുമതിയില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകേണ്ടെന്ന് സൗദി ഭരണകൂടം തീരുമാനിച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദിയിലുള്ള 60,000 പേർക്ക് ഹജ്ജ് തീർഥാടനം നിർവഹിക്കാൻ ഇത്തവണ അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ആരോഗ്യ മന്ത്രിമാർ അറിയിച്ചു. സൗദി പൗരൻമാരും നിലവിൽ സൗദിയിലുള്ള വിദേശികളും ഉൾപ്പെടെയാണിത്. സൗദിയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി വിശദമായി വിലയിരുത്തിയ ശേഷമാണ് വിദേശത്തു നിന്നു വരുന്നവർക്ക് ഹജ്ജിന് അനുമതി നൽകേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രിമാർ പറഞ്ഞു.
31.82°C








