Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:22 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലങ്കര ഓർത്തഡോക്സ്‌  സഭ മലങ്കര  അസോസിയേഷൻ ഒക്ടോബർ 14  ന് പരുമലയിൽ നടത്താൻ തീരുമാനമായി .   ഇന്ന്  വീഡിയോ കോൺഫറൻസ് വഴി   ചേർന്ന സഭ മാനേജിങ് കമ്മിറ്റിയാണ്    തീയതി നിശ്ചയിച്ചത് .മലങ്കര മെത്രാപ്പോലീത്തായുടെ പിൻഗാമിയായി ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ' മലങ്കര അസോസിയേഷൻ ' 2021 ഒക്‌ടോബർ 14  ന്   പരുമല  സെമിനാരിയിൽ ചേരാൻ നിശ്ചയിച്ചതായി  മലങ്കര ഓർത്തഡോക്സ്‌ സഭ വക്താവ് ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട്    പത്രക്കുറിപ്പിൽ അറിയിച്ചു .

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുളള മെറിറ്റ് സ്‌കോളർഷിപ്പുകളിൽ 80 : 20  അനുപാതം അനുവദിച്ചുളള സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി മാനേജിംഗ് കമ്മറ്റി യോഗം സ്വാഗതം ചെയ്തു. ഭരണ തുടർച്ച നേടിയ ഇടത് സർക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന . മുഖ്യമന്ത്രി പിണറായി വിജയനെയും, ആരോഗ്യ മന്ത്രി വീണാ ജോർജിനെയും യോഗം അഭിനന്ദിച്ചു. തുടർച്ചയായി 12 തവണ പുതുപ്പളളിയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ യോഗം അനുമോദിച്ചു. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോൺ എന്നിവർ പ്രസംഗിച്ചു.

മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ  ഫീലപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തിൽ യോഗം ദുഃഖം രേഖപ്പെടുത്തി.  സിൽവാനിയോസ് റമ്പാൻ,  ഫാ. എം.എം മാത്യൂസ് ഓലിക്കൽ കോർ എപ്പിസ്‌കോപ്പ, ഫാ. ജേക്കബ് മനയത്ത്, മുൻ മന്ത്രി ആർ. ബാലകൃഷ്ണപിളള, മാമ്മൻ വർഗീസ് എന്നിവരുടെ  നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി . 

Readers Comment

Add a Comment