Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡിനെ പ്രതിരോധിക്കാൻ റമദാൻ ആരംഭിച്ചതിന് ശേഷം മക്കയിലെ ഗ്രാൻഡ് മോസ്‌ക് ശുദ്ധിയാക്കാൻ ഉപയോഗിച്ചത് 70,000 ലിറ്റർ അണുനാശിനി. വിശ്വാസികളെ വൈറസിൽ നിന്നും സംരക്ഷിക്കാനായി രാജ്യത്ത് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ ഒരുക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശന നടപടികൾ ഗ്രാൻഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും ജനറൽ പ്രസിഡൻസി അവതരിപ്പിച്ചു. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, സഞ്ചരിക്കേണ്ട ഇടങ്ങൾ, സാനിറ്റൈസേഷൻ സ്റ്റേഷനുകൾ, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം തുടങ്ങിയ നടപടി ക്രമങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
അണുനാശിനികളോടൊപ്പം എല്ലാദിവസവും 1,500 ലിറ്റർ സാനിറ്റൈസിംഗ് പെർഫ്യൂമുകളും ഗ്രാൻഡ് മോസ്‌കിൽ ഉപയോഗിക്കുന്നു. പള്ളിയിൽ 3,000 ചവറ്റുകുട്ടകൾ വിതരണം ചെയ്യുന്നും പള്ളിയിലെ ഓരോ സ്‌ക്വയറുകളും ഒരു ദിവസം 10 തവണ കഴുകുന്നതും ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നുണ്ട്.

Readers Comment

Add a Comment