Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല ശാസ്താ ദര്‍ശനത്തിന് പ്രായപരിധി ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി. കോടതി എന്തു വിധിച്ചാലും അപ്പടി നടപ്പാക്കുമെന്ന് ഇടതു സര്‍ക്കാര്‍. രക്തം ചിന്തിയിട്ടായാലും, യുവതികളെ മലചവിട്ടാല്‍ വിടുന്ന പ്രശ്‌നമില്ലെന്ന് വിശ്വാസികൾ വിശ്വാസ സംരക്ഷണത്തിന് മുന്‍നിരയില്‍ കാണുമെന്ന് കോണ്‍ഗ്രസും ബി. ജെ .പി യും മണ്ഡല- മകരവിളക്കു കാലത്ത് മലചവിട്ടുമെന്ന് തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് ഇതുവരെ പൊലീസിന് യുവതികളില്‍ നിന്നു ലഭിച്ച അപേക്ഷകള്‍ 547. പുന:പരിശോധനാ, റിട്ട് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി പറഞ്ഞത് അയ്യപ്പന്റെ വിജയമെന്ന് വിശ്വാസി സംഘടനകള്‍. അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ!
ഒരൊറ്റച്ചോദ്യം ഒന്നു മനസ്സിലിടുക. നമ്മുടെ സാമൂഹികക്രമം സമാധാനപൂര്‍ണമായി നിനില്‍ക്കുന്നത് നിയമങ്ങള്‍കൊണ്ടു മാത്രമാണോ? നിയമങ്ങള്‍ക്കപ്പുറത്ത്, വിശ്വാസങ്ങള്‍, സങ്കല്പങ്ങള്‍, അതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, നിയന്ത്രണങ്ങള്‍, നിഷ്ഠകള്‍, മര്യാദകള്‍... ഇതൊക്കെയുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുരുഷന്മാര്‍ക്ക് ഷര്‍ട്ടോ ബനിയനോ ധരിച്ച് അകത്തേക്കു പ്രവേശനമില്ല. ഏതു പ്രായക്കാരുമായ സ്ത്രീകള്‍ക്ക് കുഴപ്പമില്ല. വസ്ത്രം ധരിച്ച് പൊതു ഇടങ്ങളില്‍ പോകാനുള്ള അവകാശം ഭരണഘടനാ ദത്തമല്ലേ? ഈ ലിംഗവിവേചനത്തിന് എതിരെ പുരുഷന്മാര്‍ സംഘടിച്ചാല്‍ സുപ്രീം കോടതി എന്തു വിധിക്കും?
ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശവും ഭരണഘടനാ ദത്തമായ പൗരാവകാശമാണ്. എങ്കിലും, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പലയിടത്തും മാംസാഹാരം നമ്മള്‍ കഴിക്കാറില്ല. മാംസാഹാരം കഴിക്കരുതെന്ന് ഒരു ക്ഷേത്രത്തിലും എഴുതിവച്ചിട്ടില്ല. അതൊരു നിഷ്ഠയും നിയന്ത്രണവും വിശ്വാസവുമാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പറഞ്ഞത് എല്ലാ യുവതികളും മല ചവിട്ടിക്കൊള്ളണം എന്നല്ല. എന്തിന്റെയെങ്കിലും പേരില്‍ ലിംഗവേചനം കല്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ്. ഏതു കോടതിക്കും അങ്ങനെയേ പറയാനാവുകയുമുള്ളൂ. ശബരിമല വിഷയമല്ല, മറ്റേതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട കേസാണെങ്കിലും ലിംഗവിവേചനം ആരോപിക്കപ്പെടുന്നിടത്ത് മറിച്ചൊരു വിധി പ്രതീക്ഷിക്കാനാകില്ല.
പൊതുസ്ഥലത്ത് നഗ്നരായി ആരും നടക്കാത്തത്, പൊതുസ്ഥലത്തെ അശ്ലീലപ്രദര്‍ശനം, പൊതുശല്യം എന്നീ പൊലീസ് വകുപ്പുകള്‍ ഉള്ളതുകൊണ്ടല്ലല്ലോ. സന്ത്വം സ്വകാര്യ ഭാഗങ്ങള്‍ മൂടിവയ്ക്കണോ തുറന്നുകാട്ടണോ എന്നത് തന്റെ അവകാശവും സ്വാതന്ത്ര്യവുമാണെന്ന വാദം കോടതി അംഗീകരിക്കുമോ? ഇഷ്ടവസ്ത്രം ധരിക്കാനുള്ള പൗരസ്വാതന്ത്ര്യത്തെ കുറിച്ചല്ലാതെ, അത് ഉപേക്ഷിച്ച് വസ്ത്രരഹിതമായ പൊതുജീവിതത്തെ കുറിച്ച് ഭരണഘടന ഒന്നും മിണ്ടുന്നതുമില്ല.
ഭരണഘടനയ്ക്കും, നിയമങ്ങള്‍ക്കും അപ്പുറത്ത് ചില സാമൂഹിക മര്യാദകള്‍ പാലിക്കേണ്ടതും ശീലിക്കേണ്ടതും, വിശ്വാസങ്ങളും ആചാരങ്ങളും അനുസരിക്കേണ്ടതും ആരോഗ്യകരമായ സാമൂഹിക സംവിധാനത്തിന് വേണ്ടുന്നതല്ലേ? വിശ്വാസങ്ങളും ആചാരങ്ങളും സങ്കല്പങ്ങളും നിഷ്ഠകളും തെറ്റിക്കണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ജയിക്കുന്നതും തോല്‍ക്കുന്നതും ആരാണ്?
23.48°C








