Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഈ വർഷത്തെ തൃശൂർ പൂരത്തിന്‍റെ സമാപ്‌തി കുറിച്ച് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ വടക്കുനാഥന്‍റെ ശ്രീമൂലസ്ഥാനത്ത് വച്ചാണ് ഉപചാരം ചൊല്ലുന്ന ചടങ്ങ്. അടുത്ത പൂരം 2022 മെയ് 10നാണ് നടക്കുക.തിരുവമ്പാടിയുടെ പഞ്ചവാദ്യത്തിനിടെ മരക്കൊമ്പൊടിഞ്ഞു വീണ് രണ്ടു പേർ മരിക്കുകയും ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിൽ പകൽപൂരത്തിന്‍റെ സമയം ചുരുക്കുകയായിരുന്നു. പകൽ വെടിക്കെട്ടും മേളവും ഒഴിവാക്കി. ഉച്ചക്ക് ഒന്നരയോടെ തീർന്നിരുന്ന ദേശക്കാരുടെ പൂരം ഇത്തവണ ഒമ്പത് മണിയോടെ അവസാനിപ്പിച്ചു.കൊവിഡ് സാഹചര്യത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളിൽ ആയിരുന്നു പൂര ചടങ്ങുകൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. അതിനിടയിലുണ്ടായ ഈ മരണവും ദുരന്തവും പകൽ പൂര ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ കാരണമായി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും.
30.82°C








