Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ നിയന്ത്രണങ്ങളോടെ ഇന്ന് തൃശൂർ പൂരം. ജനസാഗരങ്ങൾ വന്നെത്താറുള്ള തേക്കിൻകാട് മൈതാനത്തിൽ ഇന്ന് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി പൂരം ചടങ്ങ് മാത്രമായി നടക്കും. പൂരപ്പറമ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും പാസ് നിർബന്ധമാണ്. ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പൂരം തത്സമയമായി കാണാം.രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. തുടർന്ന് ഘടകപൂരങ്ങളുടെ വരവ് ആരംഭിച്ചു. ഒരു ആനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഘടകപൂരങ്ങളെത്തുക. എട്ട് ഘടക്ഷേത്രങ്ങളിൽ പരമാവധി 50 പേരെ വീതമാണ് പങ്കെടുപ്പിക്കുന്നത്.

11 മണിയ്ക്ക് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയായി.. 12.30 ന് പാറമേക്കാവ് അമ്പലത്തിന് മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങ് കഴിഞ്ഞാൽ പിന്നെ 2 മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രസസ്തമായ ഇലഞ്ഞിത്തറ മേളം. 2.45 ന് ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളവും നടക്കും.

വൈകീട്ട് 5.30 ഓടെ തെക്കേ ഗോപുര നടയിൽ പ്രസിദ്ധമായ കുടമാറ്റം നടക്കും. പാറമേക്കാവ് നിന്നും 15 ആനകളെയാണ് അണിനിരത്തുക. 25 സെറ്റ് കുടമാറും. രാത്രി 11 ന് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിന് ശേഷം പുലർച്ചെ 3 ന് പൂരം വെടിക്കെട്ടും. നാളെ രാവിലെ 9 ന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലി പിരിയും.

സംഘാടകരേയും ക്ഷേത്രം ഭാരവാഹികളേയും കൊറോണ പരിശോധന നടത്തിയ ശേഷം മാത്രമെ പ്രവേശനാനുമതി നൽകിയിട്ടുള്ളു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് വരെ തൃശൂർ സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശനം ഇല്ല. അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നവരെ മാത്രം കടത്തിവിടും. കടകൾ തുറക്കാൻ അനുവദിക്കില്ല.

Readers Comment

Add a Comment