Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേള നാളെ അവസാനിപ്പിക്കാൻ നീക്കം. 13 പ്രധാന അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് ഏപ്രിൽ 17 ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക അഖാഡ പരിഷത്താണ്. ചടങ്ങുകൾ അവസാനിപ്പിക്കുന്നതോടെ തീർത്ഥാടകർ മടങ്ങിപ്പോകും എന്ന കണക്കുകൂട്ടലിലാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്.
ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീർത്ഥാടകരിൽ പലർക്കും രോഗം സ്ഥീരീകരിക്കുകയും ചെയ്ത സാഹചര്യവും കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു.നേരത്തെ ഈ മാസം 30 വരെയാണ് കുംഭമേള നടത്താൻ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം മാത്രം 1700ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് കുംഭമേളയുടെ ചടങ്ങുകൾ നാളത്തോടുകൂടി അവസാനിപ്പിക്കാൻ സംഘാടകർ തീരുമാനിച്ചത്.