Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:14 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 റംസാൻ മാസത്തിലെ പ്രാർത്ഥനകളിലും ചടങ്ങുകളിലും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കാൻ ജാഗ്രത പുലർത്തുമെന്ന്  മുസ്ലിം സമുദായ പ്രതിനിധികൾ അറിയിച്ചു. കൊവിഡിൻ്റെ അതിവ്യാപനം തടയുന്നത് ലക്ഷ്യമിട്ട്  സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങൾ റംസാൻ ചടങ്ങുകളിൽ പാലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് എ.ഡി.എം ആശ സി. ഏബ്രഹാമിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. നോമ്പുതുറ കഴിവതും വീടുകളിൽ തന്നെ ക്രമീകരിക്കുന്നതാണ് ഉത്തമമെന്ന് യോഗം വിലയിരുത്തി.

പള്ളികൾക്കുള്ളിൽ പ്രാർത്ഥന നടത്തുന്നതിന് നൂറു പേർക്കും തുറസ്സായ സ്ഥലത്തെ പ്രാർത്ഥനയ്ക്ക് 200 പേർക്കുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പ്രാർത്ഥനയ്ക്ക് എത്തുന്നവർക്ക് ശരീരശുദ്ധി വരുത്തുന്നതിന് പൊതു കുളങ്ങൾക്കു പകരം ടാപ്പുകളിലെ വെള്ളം ഉപയോഗിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കും. നിസ്കാരത്തിനുള്ള മുസല്ലയും മറ്റും വീടുകളിൽ നിന്നുതന്നെ കൊണ്ടുവരുന്നതിന് നിർദേശം നൽകും. മാസ്കിൻറെ ഉപയോഗം ഉറപ്പാക്കും. കൈകൾ ശുചീകരിക്കുന്നതിന് വെള്ളവും സോപ്പും സാനിറ്റൈസറും ലഭ്യമാക്കുകയും തെർമൽ സ്കാനിംഗ് ഏർപ്പെടുത്തുകയും ചെയ്യും. പള്ളികളിൽ സന്ദർശക രജിസ്റ്ററുകൾ സൂക്ഷിക്കും.

ആളുകൾ ഒത്തുചേർന്ന് പൊതുവായി ആഹാരം വിതരണം നടത്തുന്നതും പത്തു വയസിൽ താഴെയും 65 വയസിന് മുകളിലുമുള്ളവർ, ഗർഭിണികൾ, അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവർ പൊതു ആരാധനയിലും ചടങ്ങുകളിലും പങ്കെടുക്കുന്നതും ഒഴിവാക്കുന്നതിന് നിർദേശം നൽകും. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്, പരിശോധന, പ്രതിരോധ മുൻകരുതൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ വിശ്വാസികൾക്ക് നൽകണമെന്ന് എ.ഡി.എം നിർദേശിച്ചു. സമുദായ പ്രതിനിധികളായ ഷംസുദ്ദീൻ മന്നാനി, അമീൻ ഷാ, ഷിഫാർ സെയ്ദ്, മുഹമ്മദ് ഷെരീഫ്, സി.കെ നിസാമുദ്ദീൻ, സെയ്ഫുദ്ദീൻ മംഗലത്ത്, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

Readers Comment

Add a Comment