Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:21 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും ക്ഷേത്രങ്ങളും അടച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങൾ അടച്ചത്. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികൾ പ്രവേശിക്കരുതെന്നും വീടുകളിൽ കുടുംബാംഗങ്ങളോടൊപ്പം പ്രാർഥിക്കണമെന്നും അധികൃതർ നിർദേശിച്ചു.

‘വീടുകൾ, വാടക ഹാളുകൾ എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ- പൊതുയിടങ്ങളിലും പ്രാർഥനാ ചടങ്ങുകൾ നടത്തരുതെന്നും അവരവരുടെ വീടുകളിൽ കുടുംബാംഗങ്ങളുമൊത്ത് പ്രാർഥിക്കണമെന്നും’ റുവിയിലെ സെന്റ്. പീറ്റർ ആന്റ് പോൾ കാത്തലിക് ഫാ. റൗൾ റമോസ് പള്ളി വികാരി ഫാ. റൗൾ റമോസ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. 
‘കൊവിഡിനെ ചെറുക്കുന്നതിനുള്ള നടപടികൾക്ക് അനുസൃതമായി പൊതുസമ്മേളനങ്ങൾ നടത്തുന്നത് ഒഴിവാക്കാൻ പുതിയ നിർദേശങ്ങൾക്ക് അനുസൃതമായി കത്തോലിക്കാ സഭകൾ ഒമാൻ സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കും’, ഫാ. റൗൾ റമോസ് കൂട്ടിച്ചേർത്തു. കൂടുതൽ അറിയിപ്പ് ലഭിക്കുന്നതുവരെ ഏപ്രിൽ 3 മുതൽ പള്ളി അടച്ചിരിക്കും.

ചട്ടങ്ങളുടെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങളുടെ കവാടങ്ങളും അടച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം മനസിലാക്കി എല്ലാ വിശ്വാസികളോടും അഭ്യർഥിക്കുന്നതായും കൊവിഡ് വ്യാപനം തടയാൻ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും അധികൃതർ നിർദേശിച്ചു. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം മാർച്ച് അവസാനം അടച്ച ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും ഡിസംബർ അവസാനമാണ് തുറന്നത്. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ആരാധനകൾക്കാണ് അനുമതി ഉണ്ടായിരുന്നത്.

Readers Comment

Add a Comment