Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:06 am
  • 15th August, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 74 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി മന്ത്രി വി.എസ്. സുനിൽകുമാർ. ഓൺലൈനായാണ് യോഗം ചേരുന്നത്. അടിയന്തരമായി വിഷയത്തിൽ ഇടപെടാനാണ് മന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.തൃശൂർ പൂരം എക്സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി സംഘാടക സമിതി ഇന്നലെ രംഗത്ത് എത്തിയിരുന്നു. എക്സിബിഷന് ഓൺലൈൻ ബുക്കിംഗ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും പൂരം ഇല്ലാതാക്കുന്ന നടപടിയിൽ നിന്ന് ജില്ലാ ഭരണകൂടം പിന്മാറണമെന്നും സംഘാടക സമിതി പറഞ്ഞു.ഓൺലൈൻ ടിക്കറ്റുകൾ ഏർപ്പെടുത്തി പൂരം പ്രദർശനം നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് ജില്ലാ കളക്ടർക്ക് നൽകിയ കത്തിലെ നിർദേശം. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് സംഘാടക സമിതി ഭാരവാഹികൾ ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

Readers Comment

Add a Comment