Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കത്തോലിക്കാ പുരോഹിതൻ പൗരോഹിത്യം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിലാണ് സംഭവം. ലയോള ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഫാദർ റോഡ്‌നി ബോർണിയോ ആണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയ്, സംസ്ഥാന പാർട്ടി സെക്രട്ടറി സബ്യാസാച്ചി ദത്ത, പാർട്ടി വക്താവ് ഷാമിക് ഭട്ടാചാര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് റോഡ്‌നി ബോർണിയോ പാർട്ടി അംഗത്വം സ്വീകരിച്ചത്. 

കഴിഞ്ഞ 22 വർഷമായി താൻ സഭയ്ക്കും സഭാവിശ്വാസികൾക്കുമായി സേവനമനുഷ്ഠിച്ചു വരികയാണെന്നും ഇനി സഭയ്ക്ക് പുറത്തുള്ള ആളുകളെ സേവിക്കാനാണ് തീരുമാനമെന്നും ബോർണിയോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 1999 മുതൽ 2009 വരെ പുരോഹിതനാകാൻ പരിശീലനം നേടിയ ഇദ്ദേഹം 2009ലാണ് പൗരോഹിത്യം സ്വീകരിച്ചത്. കഴിഞ്ഞ അഞ്ചുവർഷമായി ലയോള ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായിരുന്നു ഇദ്ദേഹം. ആർച്ച് ബിഷപ്പ് തോമസ് ഡിസൂസയോട് തന്റെ തീരുമാനങ്ങൾ അറിയിച്ച് പ്രിൻസിപ്പൽ സ്ഥാനമൊഴിയുകയായിരുന്നു. ബിഷപ്പ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.മറ്റു പുരോഹിതന്മാർ റോഡ്‌നി ബോർണിയോയുടെ തീരുമാനത്തെ ഞെട്ടിക്കുന്ന വാർത്ത എന്നാണ് വിശേഷിപ്പിച്ചത്. താൻ ഇക്കാര്യത്തിൽ ദുഃഖിതനാണെന്നും എന്നാൽ പള്ളി വിട്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ കീഴിൽ പ്രവർത്തിക്കുകയെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും അതിൽ തനിയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ആർച്ച് ബിഷപ്പ് ഡിസൂസ പറഞ്ഞു. 

Readers Comment

Add a Comment